ആള്‍ വിചാരിക്കുന്ന പോലെയല്ല.. പ്ലാസ്റ്റിക്കിനെക്കാള്‍ അപകടകാരിയാണ് സ്റ്റാപ്ലര്‍ പിന്നുകള്‍!

ഭൂമിയിലെ മലിനീകരണത്തെ കുറിച്ച് സംസാരിക്കുമ്പൊള്‍ എപ്പോഴും വില്ലന്‍ സ്ഥാനത്ത് ഉണ്ടാകുക പ്ലാസ്റ്റിക്കാകും. പക്ഷേ നമ്മള്‍ മനസില്‍ പോലും ചിന്തിക്കാത്ത ഒരു വസ്തു പ്ലാസ്റ്റിക്കിനെ പോലെ തന്നെ ഭൂമിക്ക് ദോഷമാകുന്നുണ്ട്. അതാണ് സ്റ്റാപ്ലര്‍ പിന്നുകള്‍. സ്റ്റാപ്ലര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് വെറുതെ അതെടുത്ത് കടലാസില്‍ അടച്ച് പരീക്ഷിക്കുന്നവരാണ്. നമ്മള്‍ ഇത്തരത്തില്‍ അടിച്ചു കളയുന്ന സ്റ്റാപ്ലര്‍ പിന്നുകള്‍ വലിയ ദോഷമാണ് ഉണ്ടാക്കുന്നത്.

ALSO READ: മുംബൈയിൽ 19കാരനോടിച്ച കാറിടിച്ച് നാലുവയസുകാരൻ മരിച്ചു

സ്റ്റാപ്ലര്‍ പിന്നുകള്‍ മണ്ണില്‍ അലിഞ്ഞു ചേരാന്‍ വേണ്ടത് അരനൂറ്റാണ്ട് മുതല്‍ ഒരു നൂറ്റാണ്ടുവരെയാണ്. ലോഹങ്ങള്‍ കൊണ്ട് നിര്‍മിച്ചിരിക്കുന്ന ഈ പിന്നുകള്‍ മണ്ണിലും വെള്ളത്തിലും കാലാകാലം ജീര്‍ണിക്കാതെ തന്നെ നിലനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല വന്യജീവികള്‍ ഉള്‍പ്പെടെ പ്ലാസ്റ്റിക്ക് ഭക്ഷണമാക്കുന്ന പോലെ ഇവയെയും ഭക്ഷണമാക്കും. അത് മരണത്തിന് വരെ കാരണമാകുകയും ചെയ്യും. ഇത് നമ്മുടെ പരിസ്ഥിതിയെ വലിയ തോതില്‍ ബാധിക്കുമെന്ന് സാരം.

ALSO READ: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തില്‍ ഭേദഗതി വരുത്തി കേന്ദ്രം; പ്രതിഷേധവുമായി സിപിഐഎം പിബി

ഇവയുടെ ഉപയോഗമേ ഇല്ലാതാക്കുക പെട്ടെന്ന് പ്രായോഗികമല്ലല്ലോ. അതിനാല്‍ ഉപയോഗം കുറച്ച് കൊണ്ടു വരിക പ്രധാനമാണ്. വലിച്ചെറിയുന്ന ശീലം അപ്പാടെ ഉപേക്ഷിക്കുക. പിന്നുകള്‍ വലിച്ചെറിയാതെ ഇവ കൂട്ടിവെച്ച് റീസൈക്കിള്‍ ചെയ്ത വീണ്ടും റീയൂസ് ചെയ്യാം. ടെക്‌നോളജികള്‍ പല വഴികളും രേഖകള്‍ സൂക്ഷിക്കാനായി കണ്ടെത്തിയിട്ടുള്ളതിനാല്‍ രേഖകള്‍ ഡിജിറ്റലായി സൂക്ഷിക്കാം. അല്ലെങ്കില്‍ ഇവയ്ക്ക് പകരം വീണ്ടും ഉപയോഗിക്കാവുന്ന പേപ്പര്‍ ക്ലിപ്പുകള്‍ പോലുള്ളവ ഉപയോഗിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News