ബോളിവുഡിലെ സ്റ്റാര്‍ കിഡ്‌സ് ഒന്നിച്ചെത്തുന്നു

ബോളിവുഡിന്റെ ന്യൂ ജനറേഷന്‍ ഒന്നിച്ച് സ്‌ക്രീനിലെത്തുന്നു. സ്റ്റാര്‍ കിഡ്‌സ് ഒന്നിച്ചെത്തുന്ന ‘ദി ആര്‍ച്ചീസ്’ കുറേ നാളുകളായി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ്. ഷാരൂഖിന്റെ മകള്‍ സുഹാന ഖാന്‍, ശ്രീദേവി ബോണി കപൂര്‍ ദമ്പതികളുടെ മകള്‍ ഖുശി കപൂര്‍, അമിതാഭ് ബച്ചന്റെ ചെറുമകന്‍ അഗസ്ത്യ നന്ദ എന്നിവരാണ് സിനിമാ ലോകത്തേക്ക് കാലെടുത്തുവയ്ക്കാന്‍ ഒരുങ്ങുന്നത്.

വ്യത്യസ്ത ലുക്കുകളിലായാണ് പോസ്റ്റില്‍ താരങ്ങളെല്ലാം പ്രത്യക്ഷപ്പെടുന്നത്. വെറോണിക്ക എന്ന കഥാപാത്രമായാണ് സുഹാന എത്തുന്നത്. ബെറ്റി കൂപ്പര്‍ എന്ന കഥാപാത്രമായി ഖുശിയെത്തുമ്പോള്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അഗസ്ത്യ നന്ദയായിരിക്കും. മിഹിര്‍ അഹൂജ, ഡോട്ട്, വേദാങ്ക് റെയ്‌ന, യുവരാജ് മേന്ദ എന്നിവരാണ് മറ്റു വേഷങ്ങള്‍ ചെയ്യുന്നത്.

സോയ അക്തര്‍ സംവിധാനം ചെയ്യുന്ന ആര്‍ച്ചീസിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചത് 2022 ഏപ്രിലിലാണ്. റീമ കാഗ്ട്ടിയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് നെറ്റ്ഫ്‌ലിക്ക്‌സിലൂടെയായിരിക്കും ദി ആര്‍ച്ചീസ് പ്രേക്ഷകരിലേക്ക് എത്തുക. ആറുപത് കാലഘട്ടത്തിലെ കഥയാണ് ആര്‍ച്ചീസ് പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News