എത്ര വേദന ഉള്ളിലുണ്ടായാലും സുധിച്ചേട്ടന്‍ ഞങ്ങളെ എന്നും ചിരിപ്പിച്ചിട്ടേയുള്ളൂ; തേങ്ങലടക്കാനാവാതെ അവതാരിക ലക്ഷ്മി നക്ഷത്ര

കൊല്ലം സുധിയുടെ അപകട മരണത്തിന്റെ വാര്‍ത്ത ഉള്‍ക്കൊള്ളാനാകുന്നില്ലെന്ന് അവതാരിക ലക്ഷ്മി നക്ഷത്ര.സുധിയുടെ മരണ വാര്‍ത്ത കേട്ട് നിരവധി പേര്‍ തന്നെ വിളിക്കുന്നുണ്ടെന്നും തനിക്ക് വാക്കുകള്‍ കിട്ടാത്ത അവസ്ഥയാണെന്നും ലക്ഷ്മി നക്ഷത്ര പറഞ്ഞു.

ടെലിവിഷന്‍ രംഗത്ത് സജീവ സാന്നിധ്യമാകുകയും പ്രേക്ഷകര്‍ നെഞ്ചിലേറ്റി തുടങ്ങുകയും ചെയ്യുന്ന ഒരു ഘട്ടത്തില്‍ ഈ കലാകാരന്‍ വിടപറയുന്നത് സ്വന്തമായി ഒരു വീട് വയ്ക്കണം എന്നത് ഉള്‍പ്പെടെയുള്ള സ്വപ്‌നങ്ങള്‍ ബാക്കി വെച്ചാണ്. എത്ര വേദന ഉള്ളിലുണ്ടായാലും സുധിച്ചേട്ടന്‍ ഞങ്ങളെ എന്നും ചിരിപ്പിച്ചിട്ടേയുള്ളൂ… അദ്ദേഹം ഇപ്പോള്‍ ഏത് ലോകത്തായാലും ആ ചിരി മാഞ്ഞുപോകാതിരിക്കട്ടെ. ഇത്ര വേഗം കൊണ്ടുപോകേണ്ടതില്ലായിരുന്നു…. തേങ്ങലടക്കാനാകാതെ ലക്ഷ്മിയുടെ വാക്കുകള്‍ മുറിഞ്ഞു.

also read; നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു

ഹാസ്യരംഗത്ത് ഏറെക്കാലമായി സജീവമായിരുന്ന സുധി സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെയാണ് കുടുംബ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടുന്നത്. ക്യാമറയ്ക്ക് മുന്നിലും പിന്നിലും ഒരു കുടുംബമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ മാജിക് താരങ്ങള്‍ സുധിയുടെ അപ്രതീക്ഷിത വിയോഗത്തിന് മുന്നില്‍ തളര്‍ന്ന് നില്‍ക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News