അമിതവണ്ണമാണോ നിങ്ങളുടെ പ്രശ്നം? ആഹാരത്തിൽ ഇവ നാലെണ്ണം ഉൾപ്പെടുത്തൂ

weight loss food

ഇന്ന് പലരിലും കണ്ടു വരുന്ന ഗുരുതര ആരോഗ്യ പ്രശ്നങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് അമിതവണ്ണം. നിയന്ത്രിച്ചില്ലെങ്കിൽ ഡയബറ്റിസ്, ഹൃദയാഘാതം, ഉയർന്ന രക്തസമ്മർദം തുടങ്ങി നിരവധി അപകടങ്ങളാണ് നമ്മെ കാത്തിരിക്കുന്നത്. ജീവിത ശൈലി രോഗമായി മാറിയ അമിതവണ്ണം കുറക്കാൻ പലരും പല രീതികളാണ് പരീക്ഷിക്കാറുള്ളത്. വണ്ണം കുറക്കാൻ ചില ഭക്ഷണ വസ്തുക്കൾ ഒഴിവാക്കുന്നതിനോടൊപ്പം ലളിതമായ ചില ഭക്ഷണസാധനങ്ങൾ മെനുവിൽ ഉൾപ്പെടുത്തുന്നതും നല്ലതായിരിക്കും.

ALSO READ; പാവയ്ക്കയോട് ‘നോ’ പറയുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതൊന്ന് പരീക്ഷിക്കൂ

ഏതൊക്കെയാണ് അമിതവണ്ണം കുറക്കാൻ സഹായിക്കുന്ന ഭക്ഷണസാധനങ്ങൾ എന്ന് നോക്കാം

1. സൂപ്പുകൾ: ഇന്ത്യയിൽ സാധാരണയായി എല്ലാവരും ഖരഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. അതിനാൽ നമ്മുടെ ദഹനം വൈകുകയും ഭാരം വർദ്ധിക്കുകയും ചെയ്യുന്നു. പകരം സൂപ്പ് കുടിക്കുന്നത് ഭക്ഷണശീലത്തിൽ ഉൾപ്പെടുത്തിയാൽ ഇത് മൊത്തത്തിലുള്ള കലോറിയും ദഹനവും ശരിയാക്കും. ഇത് ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയ എളുപ്പമാക്കും.

2. മുള്ളങ്കി‍ഴങ്ങ്: സാധാരണയായി ശൈത്യകാലത്ത് വളരുന്ന ഒരു ചെടിയാണ് റാഡിഷ് അല്ലെങ്കിൽ മുള്ളങ്കി‍ഴങ്ങ്. തണുപ്പ് സീസണിൽ ഒരാൾ ശാരീരിക അധ്വാനം ചെയ്യുന്നത് കുറവായിരിക്കും. ഇത് നമ്മുടെ വണ്ണം കൂടാൻ കാരണമാകും. മുള്ളങ്കി‍ഴങ്ങ് കുറഞ്ഞ കലോറി ഭക്ഷണമായതിനാൽ ഇത് കൊഴുപ്പ് വർദ്ധിപ്പിക്കില്ല.

3. മധുരക്കിഴങ്ങ്: മധുരക്കിഴങ്ങ് കഴിക്കുന്നത് പെട്ടന്ന് വയറു നിറയ്ക്കും. ഒപ്പം കുറേയേറെ സമയം വിശപ്പ് തോന്നാതിരിക്കാനും അങ്ങനെ കൂടുതൽ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും മധുരക്കിഴങ്ങ് സഹായിക്കുന്നു. കൂടാതെ മധുരക്കിഴങ്ങിലെ നാരിന്‍റെ അളവ് ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.

4. നാരടങ്ങിയ പ‍ഴവർഗങ്ങൾ: ശരീരത്തന്‍റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് വിറ്റാമിൻ സി ലഭിക്കുന്നതിന് നാരങ്ങ, ഓറഞ്ച്, ടാംഗറിൻ എന്നിവ സാധാരണയായി കഴിക്കാറുണ്ട്, എന്നാൽ ശരീരഭാരം കുറയ്ക്കുന്നതിലും ഇതൊരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അതിനാൽ അവ പതിവായി കഴിക്കുന്നത് വണ്ണം കുറക്കാൻ സഹായിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News