നിർദ്ദിഷ്ട ശബരിമല വിമാനത്താവളത്തിന്റെ സാമൂഹികാഘാത പഠനത്തിന് തുടക്കമായി

sabrimala

നിർദ്ദിഷ്ട ശബരിമല വിമാനത്താവളത്തിന്റെ സാമൂഹികാഘാതപഠനത്തിന് തുടക്കമായി.പദ്ധതിക്കായുള്ള രണ്ടാം സാമൂഹികാഘാത പഠനമാണ് നടക്കുന്നത്. മൂന്ന് മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് ബന്ധപ്പെട്ട ഏജൻസിക്ക് സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം.

ശബരിമല വിമാനത്താവളത്തിന്റെ സാമൂഹികാഘാത പഠനത്തിനാണ് ബുധനാഴ്ച്ച തുടക്കമായത്. ഭാരത് മാതാ കോളേജിലെ സോഷ്യൽവർക് ഡിപ്പാർട്ട് മെന്റിലെ 15 പേരാണ് പഠനം നടത്തുന്നത്. പഠനത്തിന് മുന്നോടിയായി ജനപ്രതിനിധികൾ, റവന്യൂസംഘം, തദ്ദേശസ്ഥാപന ജീവനക്കാർ എന്നിവരുമായി സംഘം നേരത്തെ ആശയവിനിമയം നടത്തിയിരുന്നു. വീടും, ഭൂമിയും നഷ്ടമാകുന്ന എല്ലാവരെയും കണ്ട് സംഘം അഭിപ്രായം ശേഖരിക്കുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.

ALSO READ: കോഴിക്കോട് എയർപോർട്ടിന്റെ 2047 വരെയുള്ള വികസനത്തിന് മാസ്റ്റർ പ്ലാൻ

പദ്ധതിക്കായുള്ള രണ്ടാം സാമൂഹികാഘാത പഠനമാണിത്. ആദ്യപഠനം കോടതി നടപടികളെതുടർന്ന് റദ്ദാക്കിയിരുന്നു. നിലവിലെ റിപ്പോർട്ട് ലഭിച്ചാൽ ഉടൻ അതിൻമേൽ പരിശോധനയ്ക്ക് വിദഗ്ധസമിതിയെ നിയോഗിക്കും. അവരുടെ പരിശോധ പൂർത്തിയാക്കാൻ മൂന്ന് മാസമാണ് പ്രതീക്ഷിക്കുന്നത്. അതിന് ശേഷമാവും തുടർ നടപടികളിലേക്ക് കടക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration