ഉയര്‍ന്ന ശമ്പളം ലഭിക്കുന്നവര്‍ രാജ്യംവിടാന്‍ ഉചിതമായ സമയമാണിതെന്ന് സമൂഹമാധ്യമത്തില്‍ ഉപദേശവുമായി എത്തിയിരിക്കുകയാണ് ദില്ലിയിലെ ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനി ഉടമ. രാജ്യത്ത് മണ്ടത്തരം നിറഞ്ഞ നിയമങ്ങളാണ് ഉള്ളതെന്നാണ് രാജ്യത്തെ മികച്ച എന്‍ജിനീയറിംഗ് സ്ഥാപനത്തില്‍ പഠിച്ചശേഷം വിദേശ വിദ്യാഭ്യാസം നേടിയ അദ്ദേഹം പറയുന്നു. 2018ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ അദ്ദേഹം ഒരു സ്റ്റാര്‍ട്ട്അപ്പ് കമ്പനി ഇപ്പോള്‍ ലാഭത്തില്‍ നടത്തിവരികയാണ്. പലര്‍ക്കും ഉയര്‍ന്ന ശമ്പളവും അദ്ദേഹം നല്‍കുന്നുണ്ടെന്നാണ് അവകാശവാദം.
മണ്ടത്തരം നിറഞ്ഞ നിയമങ്ങള്‍ കാരണം രാജ്യത്തു നവീകരണം നടക്കുന്നില്ലെ. നിങ്ങള്‍ ഉദ്യോഗസ്ഥനോ രാഷ്ട്രീയക്കാരനോ പ്രശസ്തനോ ആണെങ്കില്‍ മാത്രമേ കാര്യങ്ങള്‍ നടക്കുവെന്നൊക്കെ സന്ദേശത്തിലുണ്ട്. എന്നാല്‍ പോസ്റ്റ് വൈറലായതോടെ ഡിലീറ്റ് ചെയ്തിരിക്കുകയാണ്. ഉയര്‍ന്ന നികുതി, അഴിമതി, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം എന്നിവയും ചൂണ്ടിക്കാട്ടിയായിരുന്നു തന്റെ കുറിപ്പ് അദ്ദേഹം പങ്കുവച്ചത്.
കമ്പനിയുടെ ആപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പാണ് അദ്ദേഹത്തെ ഇത്തരമൊരു പോസ്റ്റ് എഴുതാന്‍ പ്രേരിപ്പിച്ചതെന്ന് വേണം കരുതാന്‍. കാരണം കുറിപ്പിലുണ്ടായിരുന്ന ഉദാഹരണമാണ്. ആപ്പുമായി ബന്ധപ്പെട്ട് തട്ടിപ്പിന് ഇരയായവര്‍ക്ക് പണം തിരികെ ലഭിച്ചു. കൈക്കൂലി ലഭിക്കാത്തതിനാല്‍ പൊലീസ് കേസ് അവസാനിപ്പിക്കാത്ത സാഹചര്യമാണേ്രത. പണമുണ്ടെങ്കിലെ വിലയുള്ളുവെന്നും പല വേര്‍തിരിവുകളും സമൂഹത്തിലെ പലരില്‍ നിന്നും നേരിട്ടുവെന്നും അദ്ദേഹം കുറിച്ചിരുന്നു. വലിയ നികുതി പിരിച്ചെടുത്തിട്ടും നല്ല റോഡുകളോ ആശുപത്രികളോ രാജ്യത്തില്ലെന്നും അദ്ദേഹം തുറന്നെഴുതി.
രൂപയുടെ മൂല്യമിടിയുന്നു. സാമ്പത്തിക തകര്‍ച്ചയുണ്ടാകും. അതിനാല്‍ യുഎഇയിലേക്കാ തായ്‌ലന്റിലേക്കോ പോകാനാണ് കുറിപ്പില്‍ നിര്‍ദേശിച്ചിരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here