ജില്ലയില്‍ വീണ്ടും തെരുവുനായ ആക്രമണം. ചെറുവത്തൂരില്‍ തെരുവുനായ മധ്യവയസ്കന്‍റെ കീഴ്ചുണ്ട് കടിച്ച് പറിച്ചു. തിമിരി കുതിരം ചാലിലെ കെ.കെ മധുവിനാണ് നായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റത്. ഇയാള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. മരപ്പണിക്കാരനാണ് പരുക്കേറ്റ മധു.
വീടിന് പുറകുവശത്തെ കോഴിക്കൂടിന് സമീപത്ത് നിന്നും ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് മധുവിനെ തെരുവുനായ ആക്രമിച്ചത്. കീഴ്ചുണ്ടിനാണ് ആദ്യം കടിയേറ്റത്. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചതോടെയാണ് ജീവന്‍ രക്ഷിക്കാനായത്.
കാസര്‍കോട് ജില്ലയില്‍ തെരുവുനായ ആക്രമണം വര്‍ധിച്ചിരിക്കുകയാണ്. രണ്ട് ദിവസം മുന്‍പ് രണ്ട് കുട്ടികളെ തെരുവുനായ ആക്രമിച്ചിരുന്നു. ഇരുവരെയും ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Also Read: ഷാജന്‍ സ്‌കറിയക്ക് വീണ്ടും തിരിച്ചടി; മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here