മൂന്ന് ദിവസം മുൻപ് എന്നെ ഒഴിവാക്കി, മുറിയടച്ചിരുന്ന് കരഞ്ഞു, ഡിപ്രഷനും ആങ്‌സൈറ്റിയും അറിഞ്ഞ നാളുകൾ: വിൻസി അലോഷ്യസ് പറയുന്നു

സിനിമയിൽ അവസരം ലഭിക്കുക എന്നത് ഒരു ആർട്സിസ്റ്റിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട കാര്യമാണ്. അത്തരത്തിൽ അവസരം ലഭിച്ചിട്ടും ഷൂട്ട് തുടങ്ങുന്നതിന് മുൻപ് മാറ്റി നിർത്തപ്പെട്ട അനുഭവം പങ്കുവെക്കുകയാണ് സംസ്ഥാന അവാർഡ് ജേതാവ് വിൻസി അലോഷ്യസ്. ഒരു സിനിമയ്ക്ക് വേണ്ടി അവരുടെ നിർദേശ പ്രകാരം താൻ ഭക്ഷണം കുറച്ചെന്നും, വണ്ണം കുറയ്ക്കാൻ വേണ്ടി പുലർച്ചെ എഴുന്നേറ്റ് ഓടിയെന്നും വിൻസി പറയുന്നു. ഷൂട്ട് തുടങ്ങുന്നതിന് മൂന്ന് ദിവസം മുൻപാണ് അവർ തന്നെ വിളിച്ച് സിനിമയിൽ നിന്നും ഒഴിവാക്കിയ കാര്യം പറയുന്നതെന്നും, അത് പിന്നീട് തന്നെ ഡിപ്രഷനിലേക്ക് നയിച്ചെന്നും വിൻസി പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ALSO READ: പോയ സ്‌ക്രീനൊക്കെ നാളെ തന്നെ തിരിച്ചു പിടിക്കും, കണ്ണൂർ സ്‌ക്വാഡിനെ വീഴ്ത്താൻ ലിയോയ്ക്ക് കഴിയില്ല, ഇത് ക്വാളിറ്റി പടമെന്ന് സോഷ്യൽ മീഡിയ

വിൻസി പറഞ്ഞത്

ഒരു സിനിമ വന്നു. നല്ല കഥാപാത്രം. അവര്‍ക്ക് ഞാന്‍ മെലിയണമായിരുന്നു. പുലര്‍ച്ചെ എഴുന്നേറ്റ് അപ്പച്ചനൊപ്പം ഓടന്‍ തുടങ്ങി. ഭക്ഷണം കുറച്ചു. തടി ഒതുങ്ങിത്തുടങ്ങി. പക്ഷേ സിനിമ തുടങ്ങുന്നതിന് മൂന്ന് ദിവസം മുന്‍പ് വിളിച്ച് എന്നെ ഒഴിവാക്കിയെന്ന് പറഞ്ഞു. മുറിയടച്ചിരുന്ന് കരഞ്ഞു. കാത്തിരുന്ന് കിട്ടിയത് കൈയീന്ന് പോയതോടെ തടി തിരികെപ്പിടിക്കാന്‍ തുടങ്ങി.

ALSO READ: വിജയ് ഇങ്ങനെ അഭിനയിക്കുന്നത് കാണുന്നത് ആദ്യം, സോഷ്യൽ മീഡിയയിൽ തരംഗമായി പാർത്ഥിപൻ, ബാലയ്യ സിനിമ ലിയോയ്ക്ക് വെല്ലുവിളിയാകുമോ?

ഡിപ്രഷനും ആങ്‌സൈറ്റിയും എന്താണെന്ന് അറിയുന്നത് അപ്പോഴാണ്. ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് ‘വികൃതി’യിലേക്ക് വിളിക്കുന്നത്. സ്‌ക്രീന്‍ ടെസ്റ്റിന് പോയി. അത് ഓക്കെയായി. ക്യാരക്ടര്‍ റോള്‍ ആണെന്നാണ് കരുതിയത്. പിന്നെയാണ് സൗബിന്റെ നായികയാണെന്ന് അറിഞ്ഞത്. സൗബിന്‍, സുരാജേട്ടന്‍, സുരഭി ലക്ഷ്മി അവരെല്ലാം ഉണ്ടായിരുന്നു. ആദ്യ പടം തിയേറ്റര്‍ ഹിറ്റാകണം എന്നായിരുന്നു സ്വപ്‌നം. പക്ഷേ ഹിറ്റായില്ല. എങ്കിലും ശ്രദ്ധിക്കപ്പെട്ടു. അതിനിടെ കൊവിഡ് കാലം വന്നു. ഉള്ള പ്രതീക്ഷയും പോയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News