ഓഹരി വിപണിയില്‍ കൂട്ടക്കുരുതി; നിക്ഷേപകര്‍ക്ക് നഷ്ടം 13 ലക്ഷം കോടി; സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 44935 കോടി രൂപ നഷ്ടത്തില്‍

ഇന്ത്യയിലെ ഏറ്റവും വലിയ ദേശസാല്‍കൃത ബാങ്കിന് 5 ദിവസത്തില്‍ 44935 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയപ്പോള്‍ പ്രതികൂല ഘടകങ്ങള്‍ കൂട്ടമായെത്തിയതോടെ ഇന്ത്യന്‍ ഓഹരി വിപണി കനത്ത ഇടിവിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിക്ഷേപകര്‍ക്ക് നഷ്ടം 13 ലക്ഷം കോടി.

ഏറ്റവും മൂല്യമുള്ള 10 സ്ഥാപനങ്ങളില്‍ അഞ്ചെണ്ണത്തിന്റെ സംയുക്ത വിപണി മൂല്യം കഴിഞ്ഞയാഴ്ച 1,85,952.31 കോടി രൂപ ഇടിഞ്ഞതോടെയാണ് ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തിലായത്. ഇന്ത്യയിലെ ഏറ്റവും വലിയ ദേശസാല്‍കൃത ബാങ്കായ എസ്ബിഐ പോലും ആഭ്യന്തര ഓഹരികളിലെ ദുര്‍ബലമായ പ്രവണതയില്‍ കൈപൊള്ളിയിരിക്കയാണ്.

ALSO READ: മകളെ പീഡിപ്പിച്ചയാളെ കറണ്ട് അടിപ്പിച്ച് കൊലപ്പെടുത്തി അമ്മ; സംഭവം ജാര്‍ഖണ്ഡില്‍

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) വിപണി മൂലധനം 44,935.46 കോടി രൂപ ഇടിഞ്ഞ് 6,63,233.14 കോടി രൂപയായി. അതേസമയം, ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്കിന്റെ വിപണി മൂല്യത്തിലും വലിയ ഇടിവ് രേഖപ്പെടുത്തി. ഇതേ കാലയളവില്‍ 70,479.23 കോടി രൂപ നഷ്ടപ്പെട്ട് 12,67,440.61 കോടി രൂപയായി.

കഴിഞ്ഞ ആഴ്ച, ബിഎസ്ഇ ബെഞ്ച്മാര്‍ക്ക് 1,844.2 പോയിന്റില്‍ 2.32 ശതമാനം ഇടിഞ്ഞു, നിഫ്റ്റി 573.25 പോയിന്റോടെ 2.38 ശതമാനമാണ് ഇടിഞ്ഞത്. എച്ച്ഡിഎഫ്സി ബാങ്കിന് പുറമെ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐടിസി എന്നിവ വിപണി മൂല്യത്തില്‍ ഇടിവ് നേരിട്ടു. അതേസമയം, ടാറ്റ ഗ്രൂപ്പിന്റെ ടിസിഎസ്, സുനില്‍ മിത്തലിന്റെ ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്‌സിഎല്‍ ടെക്‌നോളജീസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration