ബാങ്ക് നല്‍കുന്ന ഏറ്റവും കുറഞ്ഞ വായ്പാനിരക്കാണ് എംസിഎല്‍ആര്‍ നിരക്ക്. ഇപ്പോഴിതാ വിവിധ വായ്പകളുടെ പലിശനിരക്ക് വര്‍ധിപ്പിച്ചിരിക്കുകയാണ് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. എംസിഎല്‍ആര്‍ അധിഷ്ഠിത വായ്പാനിരക്ക് ആണ് എസ്ബിഐ കൂട്ടിയത്. നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെയുള്ള കാലയളവില്‍ എടുക്കുന്ന വായ്പകള്‍ക്കാണ് ഈ വർധനവ് ബാധകമാകുക.
മൂന്ന് മാസം, ആറുമാസം, ഒരു വര്‍ഷം, മൂന്ന് വര്‍ഷം വരെ കാലാവധിയുള്ള വായ്പകളുടെ പലിശനിരക്കാണ് കൂടുക. 5 ബേസിക് പോയിന്റിന്റെ വര്‍ധനയാണ് എസ്ബിഐ വരുത്തിയത്. മൂന്ന് മാസം കാലാവധിയുള്ള വായ്പയുടെ എംസിഎല്‍ആര്‍ നിരക്ക് 8.50 ശതമാനത്തില്‍ നിന്ന് 8.55 ശതമാനമായാണ് കൂട്ടിയത്. ആറുമാസം കാലാവധിയുള്ള വായ്പയുടെ പലിശനിരക്ക് 8.85 ശതമാനത്തില്‍ നിന്ന് 8.90 ശതമാനമായാണ് വർധിപ്പിച്ചത്.
ALSO READ: വയാകോം18 – ഡിസ്നി ലയനം പൂർത്തിയായി; ഇന്ത്യൻ വിനോദ വ്യവസായരംഗം ഇനി റിലയൻസ് ഭരിക്കും
ഒരു വര്‍ഷം കാലാവധിയുള്ള ലോണിന്റെ പലിശനിരക്ക് 8.95 ശതമാനത്തില്‍ നിന്ന് 9 ശതമാനമായിട്ടാണ് കൂട്ടിയത്. രണ്ട് വര്‍ഷം കാലാവധിയുള്ള ലോണിന്റെ നിരക്ക് 9.05 ശതമാനമായും കൂട്ടി. മൂന്ന് വര്‍ഷം കാലാവധിയുള്ള ലോണിന്റെ നിരക്ക് 9.10 ശതമാനമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here