വായ്പ പലിശനിരക്കുകൾ കുറച്ച് എസ്ബിഐ. എംസിഎൽആർ അടിസ്ഥാനമാക്കിയുള്ള പലിശനിരക്കുകളിലാണ് എസ്ബിഐ കുറവ് വരുത്തിയിരിക്കുന്നത്. 25 ബേസിക് പോയിന്‍റെ കുറവാണ് എസ്ബിഐ വരുത്തിയിരിക്കുന്നത്. ഒക്ടോബർ 15 മുതലാണ് പുതിയ പലിശനിരക്കുകൾ നിലവിൽ വരിക. ബാങ്കിന്‍റെ വെബ്സൈറ്റ് പ്രകാരം എംസിഎൽആർ അടിസ്ഥാനമാക്കിയുള്ള പലിശനിരക്ക് 8.45 ശതമാനത്തിൽ നിന്നും 8.20ലേക്കായിരിക്കും കുറക്കുക. വായ്പക്ക് ചുമത്തുന്ന മിനിമം പലിശനിരക്കാണ് എംസിഎൽആർ.
ALSO READ: തിരുവനന്തപുരത്ത് ശക്തമായ കടൽക്ഷോഭം; രൂക്ഷമായത് പൂന്തുറ മേഖലയിൽ
ഇതുപ്രകാരം ഒരു ദിവസത്തേക്ക് 8.2 ശതമാനം പലിശനിരക്കായിരിക്കും ചുമത്തുക. എം.സി.എൽ.ആർ അടിസ്ഥാനമാക്കിയുള്ള ഗാർഹിക, വാഹന, റീടെയിൽ വായ്പകളുടെയെല്ലാം പലിശനിരക്കുകൾ കുറയും. നേരത്തെ ആർബിഐ വായ്പ പലിശനിരക്കുകളിൽ മാറ്റം വരുത്തിയിരുന്നില്ല.റിപ്പോ നിരക്ക് 6.5 ശതമാനമായി നിലനിർത്തുകയാണ് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് ചെയ്തത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here