സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയൻ മുൻ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സി ഡി ശിവദാസ് നിര്യാതനായി

സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയൻ (കേരള സർക്കിൾ) മുൻ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സി ഡി ശിവദാസ്(64) നിര്യാതനായി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തൃശൂർ അഡ്മിനിസ്റ്റ്രേറ്റീവ് ഓഫീസിൽ ചീഫ് അസോസിയേറ്റായി 2020ൽ വിരമിച്ചു. പരേതനായ ചൂണ്ടൽ ദേവന്റെ മകനായ ശി വദാസ് ഗണിതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയതിനു ശേഷമാണ് ബാങ്കിൽ ജോലിയ്ക്ക് ചേർന്നത്. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായിരുന്ന ശിവദാസ് ബാങ്കിലെ തൊഴിലാളി സംഘടനാപ്രവർത്തനത്തിലും മാതൃകാപരമായ നേതൃത്വം നൽകി. തൃശൂർ മൊഡ്യൂളിൽ നടന്ന വിവിധ സമരങ്ങൾക്ക് ദിശാബോധപരമായ ഉൾക്കരുത്തും പ്രാബല്യവും നൽകിയത് ശിവദാസായിരുന്നു.

Also Read: ധീരജിന്റെ മാതാപിതാക്കളുടെ കണ്ണീര് പ്രതിപക്ഷ നേതാവ് കാണുന്നില്ലേ? പ്രതിപക്ഷ നേതാവിന് എന്തുകൊണ്ടാണ് സെലക്ടീവ് ഡിമൻഷ്യാ ഉണ്ടാകുന്നത്: മന്ത്രി എം ബി രാജേഷ്

മദ്ദളം കലാകാരനായിരുന്ന ശിവദാസ് തൃശൂർ, പാലക്കാട് ജില്ലകളിലെ നൂറുകണക്കിന് ഉത്സവങ്ങളിൽ കൊട്ടിയിട്ടുണ്ട്. പരമ്പരാഗത കലാരൂപമായ മരം എന്ന വാദ്യോപകരണ വിദഗ്ദ്ധനുമായിരുന്നു. പറയഗോത്രത്തിലെ കാരണവർ മരിച്ചാൽ അനുഷ്ഠാനപരമായി അവതരിപ്പിച്ചിരുന്ന ചാക്കാട് എന്ന വാദ്യകലാരൂപത്തെ ശബ്ദലേഖനം ചെയ്ത് ശിവദാസ് സമാഹരിച്ചത് കലാലോകം ഏറ്റെടുത്തു. കഴിഞ്ഞ ഒക്റ്റോബറിൽ, പെയ്തൊഴിയുന്ന വാദ്യങ്ങൾ എന്ന പേരിൽ സാഹിത്യ അക്കാദമി ഹാളിൽ നടന്ന പ്രകാശന പരിപാടി ഏറെ ശ്രദ്ധ പിടിച്ചു പറ്റി. ഭാര്യ അനിത. മകൻ ഹരികൃഷ്ണൻ.

Also Read: ആശുപത്രി ജനറേറ്ററിലെ പുക ശ്വസിച്ച് കുട്ടികൾക്ക് ശാരീരികാസ്വാസ്ഥ്യം; പതിനഞ്ചിലധികം വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News