സംസ്ഥാന ബജറ്റ് ഫെബ്രുവരി രണ്ടിന്

സംസ്ഥാന ബജറ്റ് ഫെബ്രുവരി രണ്ടിനെന്ന് നിയമസഭായോഗ തീരുമാനം. നിയമസഭാ സമ്മേളനം ഈ മാസം 25 ന് ആരംഭിക്കും. ഇത് സംബന്ധിച്ച് ഗവർണർക്ക് ശുപാർശ ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചു. നയപ്രഖ്യാപന പ്രസംഗം നടത്തുമെന്നും ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റുമെന്നും ഗവർണർ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന മന്ത്രിസഭ യോഗം ഇന്ന്, ബജറ്റ് സമ്മേളനം ചർച്ചയാകും. കേന്ദ്ര പദ്ധതികളിൽ നിന്നുള്ള വിഹിതത്തെ പറ്റി കേന്ദ്രബജറ്റിന് ശേഷമേ വ്യക്തമായ ധാരണയുണ്ടാവുകയുള്ളൂ.

Also Read: ലോക്‌സഭ തെരഞ്ഞെടുപ്പ്; തർക്കങ്ങളില്ലാതെ സീറ്റ് വിഭജനം പൂർത്തിയാക്കാനുള്ള ശ്രമവുമായി കോൺഗ്രസ്സ്

സംസ്ഥാന മന്ത്രി സഭ പുനഃസംഘടനയ്ക്ക് ശേഷം ചേർന്ന യോഗത്തിൽ പുതിയ മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രനും കെബി ഗണേഷ് കുമാറും പങ്കെടുത്തിരുന്നു. നവകേരള സദസില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശങ്ങള്‍ പലതും കഴിഞ്ഞ മന്ത്രിസഭ യോഗം ചര്‍ച്ച ചെയ്തിരുന്നു. ഗതാഗതവകുപ്പിനെ മെച്ചപ്പെടുത്താനുള്ള ചില നിര്‍ദ്ദേശങ്ങള്‍ ഗണേഷ് കുമാർ മുന്നോട്ട് വച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ.

Also Read: എനിക്ക് സ്തനാര്‍ബുദമാണ്, ഈ ജീവിതത്തോട് ഇപ്പോള്‍ പ്രണയവും; ലൈവ് വാര്‍ത്ത അവതരണത്തിനിടെ തുറന്നുപറച്ചിലുമായി സിഎന്‍എന്‍ അവതാരക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News