സംസ്ഥാന പട്ടയമേള ഇന്ന് തൃശ്ശൂരിൽ; മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

സംസ്ഥാന പട്ടയമേള ഇന്ന് തൃശൂരിൽ നടക്കും. തേക്കിന്‍കാട് മൈതാനിയിൽ വൈകിട്ട് മൂന്നിന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ പട്ടയമേള ഉദ്ഘാടനം ചെയ്യും. റവന്യൂ മന്ത്രി കെ.രാജന്‍ ചടങ്ങിൽ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ.രാധാകൃഷ്ണന്‍, ഡോ. ആര്‍ ബിന്ദു എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.

Also Read: പരീക്ഷകൾക്ക് മുന്നോടിയായി വിദ്യാർത്ഥികൾക്ക് കൗൺസിലിങ് സംവിധാനം നാളെ മുതൽ: മന്ത്രി വി ശിവൻകുട്ടി

എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഇതേ സമയം തന്നെ പട്ടയമേള നടക്കുന്നുണ്ട്. അതത് ജില്ലകളിലെ പട്ടയങ്ങള്‍ മന്ത്രിമാര്‍ വിതരണം ചെയ്യും. മൂന്നാം പട്ടയമേളയ്ക്ക് ശേഷം തയ്യാറാക്കിയ 30,510 പട്ടയങ്ങളാണ് ഇത്തവണ വിതരണം ചെയ്യുന്നത്. തൃശൂര്‍ ജില്ലയില്‍ 3,922 പട്ടയങ്ങളാണ് കൈമാറുന്നത്.

Also Read: ആറ്റുകാല്‍ പൊങ്കാല: ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കാന്‍ ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു; മന്ത്രി വീണ ജോർജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News