സെല്‍ഫ് ഫിനാന്‍സിങ് കോളേജ് ടീച്ചേഴ്‌സ് & സ്റ്റാഫ് അസ്സോസിയേഷന്റെ നാലാം സംസ്ഥാന സമ്മേളനത്തിനു തുടക്കമായി

സെല്‍ഫ് ഫിനാന്‍സിങ് കോളേജ് ടീച്ചേഴ്‌സ് & സ്റ്റാഫ് അസ്സോസിയേഷന്റെ നാലാം സംസ്ഥാന സമ്മേളനത്തിനു കോഴിക്കോട് എസ് കെ പൊറ്റക്കാട് ആഡിറ്റോറിയത്തില്‍ തുടക്കമായി. ബഹുമാനപ്പെട്ട ധനകാര്യമന്ത്രി ശ്രീ കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ സംഘടന പ്രസിഡന്റ് ഡോ. പി കെ ബിജു അദ്ധ്യക്ഷത വഹിക്കും.

Also Read: മണിപ്പൂരിൽ വീണ്ടും ബാങ്ക് കവർച്ച; ഒരു കോടിയോളം രൂപ വിലമതിക്കുന്ന ഇലക്‌ട്രോണിക് വസ്തുക്കൾ മോഷണം പോയി

12 ജില്ലകളില്‍നിന്നുമായി 300 പ്രതിനിധികള്‍ സമ്മേളനത്തിനെത്തിച്ചേരും. 2021 നവംബര്‍ 11 നു കേരള നിയമസഭ പാസ്സാക്കിയ സ്വാശ്രയ നിയമം സര്‍വ്വകലാശാലകളില്‍ നടപ്പിലാക്കണമെന്ന് സമ്മേളനം ആവശ്യപ്പെടും. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിനെതിരെ സമ്മേളനം ചര്‍ച്ചചെയ്യും . കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ആനുകാലികമായുണ്ടായ മാറ്റങ്ങളും സ്ഥിഗതികളും സമ്മേളനം വിലയിരുത്തും . ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്വാശ്രയ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏക സംഘടനയാണ് SFCTSA . 2010 ഇല്‍ രൂപീകൃതമായ സംഘടനയുടെ സമര പോരാട്ടങ്ങളുടെ ഫലമായാണ് സ്വാശ്രയ നിയമം നിലവില്‍ വന്നത്. അത് നടപ്പിലാക്കുന്നതിനുള്ള തുടര്‍നടപടികളുമായി സംഘടന മുന്നോട്ടു പോകും അധ്യാപകരുടെയും ജീവനക്കാരുടെയും അവകാശങ്ങള്‍ നേടിയെടുക്കാന്‍ സമ്മേളനം ഒരു വേദിയാകും.

സ്വാഗത സംഘം ചെയര്‍മാന്‍ കോഴിക്കോട് ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദ് പതാക ഉയര്‍ത്തി. SFCTSA സംസ്ഥാന സെക്രട്ടറി ഡോ എ അബ്ദുള്‍ വഹാബ് അധ്യക്ഷത വഹിച്ചു.സ്വാഗത സംഘം കണ്‍വീനര്‍ അബ്ദുല്‍ അസീസ് സ്വാഗതം പറഞ്ഞു.സംസ്ഥാന കമ്മിറ്റി അംഗം തിരുമേനി നന്ദി പറഞ്ഞു.വിവിധ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ അഭിവാദ്യം അര്‍പ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News