സെറ്റ് അപേക്ഷ മാര്‍ച്ച് 25 വരെ നല്‍കാം

ഹയര്‍സെക്കന്ററി, നോണ്‍ വൊക്കേഷണല്‍ അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിര്‍ണ്ണയ പരീക്ഷയായ സെറ്റ് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ 25 വൈകിട്ട് 5 മണിവരെ നീട്ടി.

സെറ്റ് പരീക്ഷ ജൂലൈ 28ന് നടത്തും. നോണ്‍ ക്രീമിലെയര്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റിന്റെ ഒര്‍ജിനല്‍ (2023 മാര്‍ച്ച് 17നും 2024 ഏപ്രില്‍ 30നും ഇടയില്‍ ലഭിച്ചതായിരിക്കണം) സെറ്റ് പാസ്സാകുമ്പോള്‍ ഹാജരാക്കണം.

ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തിയ വിവരങ്ങളില്‍ എന്തെങ്കിലും മാറ്റം വരുത്തണമെന്നുണ്ടെങ്കില്‍ 28, 29, 30 തീയതികളില്‍ അവസരമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News