സംസ്ഥാന എൻജിനീയറിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു ; ഒന്നാം റാങ്ക് കണ്ണൂർ സ്വദേശി സഞ്ജയ് പി മല്ലാറിന്

ഈ വർഷത്തെ സംസ്ഥാന എൻജിനീയറിങ് പ്രവേശനപരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.കണ്ണൂർ സ്വദേശിയായ സഞ്ജയ് പി മല്ലാറിനാണ് ഒന്നാം റാങ്ക്( 583).രണ്ടാം റാങ്ക് കോട്ടയം സ്വദേശിയായ ആഷിഖ് സ്കെന്നിക്കാണ് (575) .കോട്ടയം സ്വദേശി ഫ്രെഡി ജോർജ് റോബിനാണു മൂന്നാം റാങ്ക്(572) ലഭിച്ചിരിക്കുന്നത്.എസ് ടി വിഭാഗത്തിൽ എറണാകുളം സ്വദേശി ഏദൻ വിനു ജോണും(735) എസ് സി വിഭാഗത്തിൽ പത്തനംതിട്ട സ്വദേശി ചേതന എസ് ജെയും(652) ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ആകെ 49,671 പേർ റാങ്ക് പട്ടികയിൽ ഇടം നേടി.ഇതിൽ 24,325 പേർ പെൺകുട്ടികളും, 25,346 പേർ ആൺകുട്ടികളുമാണ്.ഏറ്റവും കൂടുതൽ കുട്ടികൾ യോഗ്യത നേടിയതിൽ ഒന്നാം സ്ഥാനം എറണാകുളം ജില്ലയ്ക്കാണ്.തിരുവനന്തപുരം ജില്ലയ്ക്കാണ് രണ്ടാം സ്ഥാനം.

ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവാണ്‌ റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ചത്.റെക്കോർഡ് വേഗതയിലാണ് ഇത്തവണ ഫലം പ്രഖ്യാപിച്ചത്. മേയ് 17നാണ് 2023- 24 അധ്യയന വർഷത്തെ സംസ്ഥാന എൻജിനീയറിങ് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ (കീം )നടന്നത്. മൂല്യനിർണയത്തിനു ശേഷം പരീക്ഷയുടെ സ്‍കോർ മേയ് 31നാണ് പ്രസിദ്ധീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News