ആമയിഴഞ്ചാൻ തോട് അപകടം; തെരച്ചിലിലേർപ്പെട്ട ഫയർ ആൻഡ് റെസ്ക്യൂ ടീമിനെ ആദരിച്ച് സംസ്ഥാന ഫയർഫോഴ്സ് മേധാവി

ആമയിഴഞ്ചാൻ തോട്ടിൽ അപകടത്തിൽപ്പെട്ട ജോയിയെ കണ്ടെത്താനുള്ള തിരച്ചിൽ സംഘത്തിൽ ഏർപ്പെട്ട ഫയർ ആൻഡ് റെസ്ക്യൂ ടീമിനെ ആദരിച്ച് സംസ്ഥാന ഫയർഫോഴ്സ് മേധാവി കെ പത്മകുമാർ. ആരോഗ്യം പോലും നോക്കാതെ സാഹസികമായി നടത്തിയ പ്രവർത്തനം ഏറെ അഭിനന്ദനാർഹമാണെന്നും ഫയർഫോഴ്സ് മേധാവി പറഞ്ഞു. ദൗത്യത്തിന് പ്രോത്സാഹനം നൽകിയ സർക്കാർ അധികാരികൾക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി.

Also Read: സംസ്ഥാനത്ത് രൂക്ഷമാകുന്ന പക്ഷിപ്പനി; കേന്ദ്രസർക്കാരിന്റെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് മന്ത്രി ജെ ചിഞ്ചുറാണി

46 മണിക്കൂർ നീണ്ട ദൗത്യത്തിന് ഫലം കണ്ടതിന് പിന്നാലെ സംസ്ഥാന ഫയർ ആൻഡ് റെസ്ക്യൂ ഹെഡ് കോർട്ടേഴ്സിലെത്തിയ സംഘത്തിന് ആദ്യം തന്നെ സംസ്ഥാന പൊലീസ് മേധാവി ആദരവ് നൽകി. സ്വന്തം ആരോഗ്യം പോലും നോക്കാതെയാണ് സംഘം മാലിന്യ കൂമ്പാരം നിറഞ്ഞ തൊട്ടിലൂടെയുള്ള ദൗത്യം നടത്തിയതെന്ന് ഏതൊരു മലയാളിക്കും ഈ ഹീറോയിസം അഭിമാന നിമിഷമാണെന്നും സംസ്ഥാന ഫയർഫോഴ്സ് മേധാവി പത്മകുമാർ പറഞ്ഞു. ഉദ്യോഗസ്ഥരുടെയും സർക്കാർ അധികാരികളുടെയും ഭാഗത്തുനിന്നുള്ള പ്രോത്സാഹനമാണ് ഈ വിജയമെന്ന് സ്കൂബ ടീം പറഞ്ഞു.

Also Read: തിരുവനന്തപുരത്ത് മാലിന്യം വരുന്നതിന് എല്ലാവരും ഉത്തരവാദികള്‍, അടുത്ത ആറുമാസത്തിനുള്ളില്‍ ജില്ലയില്‍ വ്യത്യാസമുണ്ടാകും: മന്ത്രി എംബി രാജേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News