‘സംസ്ഥാന മത്സ്യ കർഷക അവാർഡ് പ്രഖ്യാപിച്ചു; അവാർഡുകൾ ജൂലൈ പത്തിന് സമ്മാനിക്കും

സംസ്ഥാന മത്സ്യ കർഷക അവാർഡ് പ്രഖ്യാപിച്ചു. അവാർഡ് ജൂലൈ പത്തിന് മത്സ്യ കർഷക ദിനത്തിൽ സമ്മാനിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. കാലാവസ്ഥ വ്യതിയാനം കാരണം രണ്ട് ലക്ഷം ടൺ മത്സ്യത്തിന്റെ കുറവ് സംസ്ഥാനത്ത് ഉണ്ടായതായി മന്ത്രി പറഞ്ഞു. അതുകൊണ്ട് മത്സ്യകൃഷി വ്യാപിപ്പിക്കേണ്ടതുണ്ട് എന്നും മന്ത്രി കൂട്ടിച്ചേർത്തു.

Also read:ബംഗാൾ സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനം; പ്രത്യേക സെലക്ഷൻ കമ്മിറ്റി രൂപീകരിച്ച് സുപ്രീംകോടതി

‘പരമ്പരാഗത മത്സ്യകൃഷിയിൽ മാറ്റം വരുത്താനായി വൈവിധ്യവും നൂതനവുമായ മത്സ്യകൃഷി വ്യാപിപ്പിക്കുന്നു. അവാർഡ് ജേതാക്കൾക്ക് 50,000 രൂപയാണ് ഒന്നാം സമ്മാനം. 25,000 രൂപ രണ്ടാം സമ്മാനവും 15,000 രൂപ മൂന്നാം സമ്മാനവുമായി നൽകും എന്നും മന്ത്രി അറിയിച്ചു.

അവാർഡ് വിജയികൾ :

ഒരുജല മത്സ്യകർഷകനുള്ള ഒന്നാം സ്ഥാനം ദിനേശൻ കെ ജി (എറണാകുളം), രണ്ടാം സ്ഥാനം അനിലാൽ (കൊല്ലം), മൂന്നാം സ്ഥാനം മോഹനൻ സി ടി കെ (കോഴിക്കോട്).

മികച്ച ചെമ്മീൻ കർഷകനുള്ള ഒന്നാം സ്ഥാനം ഇ വി കബീർ (കണ്ണൂർ), ചെമ്മീൻ കർഷകനുള്ള രണ്ടാം സ്ഥാനം ജോർജ് അലക്സാണ്ടർ (ആലപ്പുഴ), മൂന്നാം സ്ഥാനം സുരേന്ദ്രൻ പാലയിൽ (കണ്ണൂർ).

Also read:‘പിഎസ്‌സി ആരോപണത്തിൽ പാർട്ടിയും സർക്കാരും വേണ്ട നടപടി എടുക്കും’: എം വി ഗോവിന്ദൻ മാസ്റ്റർ

മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനം ഒന്നാം സ്ഥാനം കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി, രണ്ടാം സ്ഥാനം പൊയ്യ ഗ്രാമപഞ്ചായത്ത് തൃശ്ശൂർ.

ശുദ്ധജല മത്സ്യ കർഷകൻ ഒന്നാം സ്ഥാനം മാത്തുക്കുട്ടി ബി ടി (കോട്ടയം), രണ്ടാം സ്ഥാനം മാർട്ടിൻ ജോർജ് (കോട്ടയം), മൂന്നാം സ്ഥാനം ദിലീപ് കുമാർ (പാലക്കാട്) .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News