കടലും കടൽ സമ്പത്തും വിറ്റു തുലയ്‌ക്കുന്നു; കേന്ദ്ര ബിജെപി സർക്കാരിനെതിരെ പ്രതിഷേധവുമായി സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ

കടലും കടൽ സമ്പത്തും കോർപ്പറേറ്റുകൾക്ക്‌ വിറ്റു തുലയ്‌ക്കുന്ന കേന്ദ്ര ബിജെപി സർക്കാരിനെതിരെ സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംഘടിപ്പിക്കുന്ന സംസ്ഥാന കാൽനട ജാഥയ്ക്ക് ശനിയാഴ്‌ച തുടക്കമാകും. കാഞ്ഞങ്ങാട്‌ മീനാപ്പീസിൽ നിന്നാണ് ജാഥ ആരംഭിക്കുന്നത്. പി പി ചിത്തരഞ്ജൻ എംഎൽഎയാണ്‌ ജാഥ ക്യാപ്‌റ്റൻ. വൈകിട്ട്‌ നാലിന്‌ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി ഉദ്‌ഘാടനംചെയ്യും. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്‌ കൂട്ടായി ബഷീർ അധ്യക്ഷനാകും.

ALSO READ: വയനാട്‌ പനവല്ലിയിലെ കടുവയെ മയക്കുവെടി വെച്ച്‌ പിടികൂടുക മാത്രമാണ് പരിഹാരം; മന്ത്രി എ കെ ശശീന്ദ്രൻ

ഒക്ടോബർ 14 ന്‌ വൈകിട്ട്‌ 5.30 ന് പൂന്തുറയിൽ ജാഥയ്ക്ക് സമാപനമാകും. സമാപന സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനംചെയ്യും. മന്ത്രി സജി ചെറിയാൻ മുഖ്യപ്രഭാഷണം നടത്തും. ജാഥയിലുടനീളം വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ മന്ത്രിമാരും പ്രമുഖ നേതാക്കളും സംസാരിക്കും.

ALSO READ: 2021-22 ല്‍ നികുതി കുടിശ്ശികയില്‍ 420 കോടി രൂപയുടെ കുറവ്; ഇത് ചരിത്ര നേട്ടം; മന്ത്രി കെ.എന്‍.ബാലഗോപാല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News