‘അലോഷ്യസിന്റെ വാഹനത്തിൽ വാറ്റ് ചാരായം കണ്ടിരുന്നു’; അലോഷ്യസ് സേവ്യറിനെതിരെ എ അനന്തകൃഷ്ണൻ, തിരുവഞ്ചൂർ രാധാകൃഷ്ണന് നൽകിയ പരാതിയുടെ പകർപ്പ് കൈരളി ന്യൂസിന്

കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെതിരെ സംസ്ഥാന ജനറൽ സെക്രട്ടറി എ അനന്തകൃഷ്ണൻ. അലോഷ്യസിന്റെ വാഹനത്തിൽ വാറ്റ് ചാരായം കണ്ടിരുന്നെന്ന് അനന്തകൃഷ്ണന്റെ വെളിപ്പെടുത്തൽ. ഇതിലെ വൈരാഗ്യമാണ് സസ്പെൻഷന് കാരണമെന്നും, അലോഷ്യസ് ക്യാമ്പിൽ മദ്യപിച്ചിരുന്നോ എന്ന് സംശയമെന്നും അനന്തകൃഷ്ണൻ.

Also Read; സ്വകാര്യത നയങ്ങൾ ലംഘിച്ചു; ഒരു മാസത്തിനിടെ വാട്സ് ആപ് നിരോധിച്ചത് 71 ലക്ഷം അക്കൗണ്ടുകൾ

ഇക്കാര്യം ചൂണ്ടി കാട്ടി അന്വേഷണ കമ്മീഷനെ അത് അറിയിച്ചിരുന്നു. എന്നാൽ മൊഴിയെടുക്കാൻ പോലും തയ്യാറായില്ലെന്നും അനന്തകൃഷ്ണൻ. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കെപിസിസി അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണന് അനന്തകൃഷ്ണൻ പരാതി നൽകി. പരാതിയുടെ പകർപ്പ് കൈരളി ന്യൂസിന് ലഭിച്ചു.

Also Read; സുരേഷ് ഗോപി തോറ്റാൽ സ്വിഫ്റ്റ് ഡിസയർ കാർ; മുരളീധരൻ തോറ്റാൽ വാഗണർ കാർ; തൃശൂരിലെ പന്തയത്തിൽ ആര് ജയിക്കും?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News