സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം ആരംഭിച്ചു. ഒരു ഗഡുവാണ് വിതരണം ചെയ്യുന്നത്. ഇതിനായി ധനവകുപ്പ് 900 കോടി രൂപ അനുവദിച്ചിരുന്നു. 1600 രൂപ വീതമാണ് ഗുണഭോക്താക്കൾക്ക് പെൻഷൻ ലഭിക്കുക. ബാങ്ക് അക്കൗണ്ടുകളിൽ പെൻഷൻ ലഭിക്കുന്നവർക്ക് ആ രീതിയിലും വീട്ടിൽ പെൻഷൻ ലഭിക്കുന്നവർക്ക് സഹകരണ സംഘം ജീവനക്കാർ വഴിയും എത്തിക്കും.
ബജറ്റ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ മാസവും കൃത്യമായി പെൻഷൻ വിതരണം ചെയ്യുക എന്ന തീരുമാനമാണ് സർക്കാർ നടപ്പാക്കുന്നത്. കേന്ദ്രത്തിന്റെ അവഗണനയ്ക്കിടയിലും ക്ഷേമപ്രവർത്തനങ്ങളിൽ വിട്ടുവീഴ്ച പാടില്ല എന്നതാണ് സർക്കാർ നിലപാട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here