മഹാപ്രളയവും പിന്നാലെ വന്ന മഹാമാരിയും കേരളത്തെ പിടിച്ചുകലുക്കിയപ്പോഴും അനാഥര്‍ ഉള്‍പ്പടെയുള്ളവരെ ചേര്‍ത്തുപിടിക്കുകയാണ് സംസ്ഥാനസര്‍ക്കാര്‍. പ്രതിസന്ധികാലം ഉള്‍പ്പടെ കഴിഞ്ഞ 7 വര്‍ഷത്തിനിടെ സംസ്ഥാന സര്‍ക്കാര്‍ അനാഥാലയങ്ങള്‍ക്ക് ഗ്രാന്‍റായി നല്‍കിയത് 148 കോടി 10 ലക്ഷം രൂപ. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിനു കീഴില്‍ രജിസ്റ്റര്‍ ചെയ്ത 666 അനാഥാലയങ്ങള്‍ക്കാണ് സര്‍ക്കാര്‍ മുടങ്ങാതെ ഗ്രാന്‍റ് നല്‍കിവരുന്നത്.
2018ലെ മഹാപ്രളയം, 2020ലെത്തിയ കൊവിഡ് മഹാമാരി, സംസ്ഥാനത്തെ വലിയ പ്രതിസന്ധിയിലാക്കിയ ഈ സാഹചര്യങ്ങളിലൂടെ കേരളം കടന്നുപോയപ്പോഴും ഒരാള്‍പോലും പട്ടിണികിടക്കരുതെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ദൃഢനിശ്ചയം. അതിന്‍റെ മറ്റൊരു ഉദാഹരണമാണ് അനാഥാലയങ്ങള്‍ക്ക് സര്‍ക്കാര്‍ മുടങ്ങാതെ നല്‍കിവരുന്ന ധനസഹായം. ഒന്നാം പിണറായി സര്‍ക്കാര്‍ മുതല്‍ ഇങ്ങോട്ട് 7 വര്‍ഷത്തിനിടെ സര്‍ക്കാര്‍ അനാഥാലയങ്ങള്‍ക്ക് ഗ്രാന്‍റായി നല്‍കിയത് 148 കോടി 10 ലക്ഷത്തി 21,514 രൂപയാണ്.സാമൂഹ്യനീതി വനിതാ ശിശുവികസന വകുപ്പുകളില്‍ നിന്നും വിവരാവകാശനിയമ പ്രകാരം ലഭിച്ച രേഖയിലാണ് ഈ കണക്കുകള്‍.
2016-17 കാലഘട്ടത്തില്‍ 24 കോടി 85 ലക്ഷം രൂപയാണ് ഗ്രാന്‍റായി നല്‍കിയതെങ്കില്‍ മഹാപ്രളയമുണ്ടായ 2018 -19 കാലയളവില്‍ 31 കോടി 95 ലക്ഷം രൂപയാണ് ധനസഹായം നല്‍കിയത്.മഹാമാരിക്കാലത്ത് വിതരണം ചെയ്തത് 28 കോടി 60 ലക്ഷം രൂപയാണ്.കേന്ദ്രസര്‍ക്കാര്‍ കേരളത്തെ സാമ്പത്തികമായി ഞെരുക്കുമ്പോഴും അനാഥാലയങ്ങളെ സര്‍ക്കാര്‍ കൈവിട്ടില്ലെന്നതിന് തെളിവാണ് ഇക്കഴിഞ്ഞ രണ്ടുവര്‍ഷത്തെ ധനസഹായത്തിന്‍റെ കണക്കുകള്‍.2021 -22 ല്‍ 2 കോടി 72 ലക്ഷത്തില്‍പ്പരം രൂപയും 2022 -23 വര്‍ഷത്തില്‍ 4 കോടി 62 ലക്ഷത്തില്‍പ്പരം രൂപയുമാണ് സര്‍ക്കാര്‍ ഗ്രാന്‍റായി നല്‍കിയത്.
Also read:അഹമ്മദ് ദേവര്‍കോവിലിന്റെയും ആന്റണി രാജുവിന്റെയും രാജി ഗവര്‍ണര്‍ അംഗീകരിച്ചു
സാമൂഹ്യനീതി , വനിതാ ശിശുവികസന വകുപ്പുകള്‍ ചേര്‍ന്നാണ് അനാഥാലയങ്ങള്‍ക്ക് ഗ്രാന്‍റ് നല്‍കിവരുന്നത്.ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിനു കീഴില്‍ രജിസ്റ്റര്‍ ചെയ്ത 666 അനാഥാലയങ്ങള്‍ക്കാണ് സര്‍ക്കാര്‍ മുടങ്ങാതെ ഗ്രാന്‍റ് നല്‍കിവരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here