കേന്ദ്ര അവഗണനയ്ക്കെതിരായ കേരളത്തിൻ്റെ സമരം മറ്റന്നാൾ. സമര ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ദില്ലിയിലെ ജന്തർ മന്തറിലാണ് പ്രതിഷേധം. കേരളത്തിൻ്റെ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. മോദി സർക്കാരിനെതിരായ കർണാടകയുടെ സമരം നാളെ നടക്കും.
കേന്ദ്ര സർക്കാർ കേരളത്തോടു കാട്ടുന്ന അവഗണനയ്‌ക്കും പ്രതികാര നടപടികൾക്കുമെതിരെ രാജ്യതലസ്ഥാനത്ത് ശക്തമായ സമരത്തിന് ഒരുങ്ങി കേരളം. മറ്റന്നാൾ 11 മണിക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാരും എം എൽ എമാരും എൽ എഡി എഫ് എം പി മാരും ദില്ലി ജന്ദർമന്തറിലേക്ക് മാർച്ച് നടത്തും. വികസനമുരടിപ്പുണ്ടാക്കി സർക്കാരിന്റെ ജനസ്വാധീനം കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നടത്തുന്ന ആസൂത്രിത നീക്കത്തിനെതിരെയാണ് പ്രക്ഷോഭം. കേരളത്തിൻ്റെ സമരത്തിന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പൂർണ പിന്തുണറിയിച്ചു. സമരത്തിന് ഐകൃദാർഡ്യം പ്രഖ്യാപിച്ച് സ്റ്റാലിൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ഇന്ത്യ സഖ്യത്തിലെ എല്ലാ നേതാക്കളെയും സമരത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
Also Read: ‘ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് പ്രഥമ പരിഗണന നൽകുന്ന സർക്കാരാണ് നമ്മുടേത്’: മന്ത്രി ആർ ബിന്ദു
അതേ സമയം നാളെ കേന്ദ്ര അവഗണനയ്ക്കെതിരെ കർണാടക സർക്കാർ ദില്ലിയിലെ ജന്തർമന്തറിൽ പ്രതിഷേധിക്കും. സംസ്ഥാനത്തിന് ലഭിക്കേണ്ട ന്യായമായ വിഹിതം മോദി സർക്കാരിൽ നിന്ന് ലഭിക്കുന്നില്ല എന്നാണ് കോൺഗ്രസ് സർക്കാരിൻ്റെ പരാതി. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ, എംഎൽഎമാർ, എംഎൽസിമാർ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുക്കും. മോദി സർക്കാരിൻ്റെ അവഗണനയ്ക്കെതിരെ മറ്റന്നാൾ തമിഴ്നാട് എം പിമാരും പ്രതിഷേധം നടത്തും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here