കേന്ദ്ര അവഗണനക്കെതിരെ കേരളം നാളെ ദില്ലിയിൽ

കേന്ദ്ര അവഗണനയ്‌ക്കെതിരെ നാളെ ദില്ലിയിൽ കേരളത്തിന്റെ സമരം. ദില്ലിയിലെ ജന്തർ മന്തറിലാണ് പ്രതിഷേധം. കേരളത്തിൻ്റെ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. മോദി സർക്കാരിന്റെ ജനദ്രോഹ നയങ്ങൾജ്ജെതിരെ ഇന്ന് കർണാടക ദില്ലിയിൽ സമരം ചെയ്യും.

Also Read: ഹൈറിച്ച് നിക്ഷേപ തട്ടിപ്പ്; പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും

കേന്ദ്ര സർക്കാർ കേരളത്തോടു കാട്ടുന്ന അവഗണനയ്‌ക്കും പ്രതികാര നടപടികൾക്കുമെതിരെ രാജ്യതലസ്ഥാനത്ത്‌ ശക്തമായ സമരത്തിന് ഒരുങ്ങി കേരളം. നാളെ. 11 മണിക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാരും എം എൽ എമാരും എൽ എഡി എഫ് എം പി മാരും ദില്ലി ജന്ദർമന്തറിലേക്ക്‌ മാർച്ച്‌ നടത്തും. വികസനമുരടിപ്പുണ്ടാക്കി സർക്കാരിന്റെ ജനസ്വാധീനം കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നടത്തുന്ന ആസൂത്രിത നീക്കത്തിനെതിരെയാണ്‌ പ്രക്ഷോഭം. കേരളത്തിൻ്റെ സമരത്തിന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പൂർണ പിന്തുണറിയിച്ചു. സമരത്തിന് ഐകൃദാർഡ്യം പ്രഖ്യാപിച്ച് സ്റ്റാലിൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ഇന്ത്യ സഖ്യത്തിലെ എല്ലാ നേതാക്കളെയും സമരത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

Also Read: കർഷക പ്രക്ഷോഭം; നോയിഡയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News