സഹകരണ പ്രസ്ഥാനത്തെ സംരക്ഷിക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ തുടരും; എം വി ഗോവിന്ദന്‍ മാസ്റ്റര്‍

സഹകരണ പ്രസ്ഥാനത്തെ സംരക്ഷിക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ തുടരുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. സഹകരണ മേഖലയെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കരുവന്നൂരിലെ ഇഡി അന്വേഷണമെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി. എ സി മൊയ്തീനെതിരെ കള്ള തെളിവുണ്ടാക്കാന്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു. രാഷ്ട്രീയ ലക്ഷ്യം വച്ചുകൊണ്ടുള്ള ഇത്തരം നീക്കങ്ങള്‍ക്ക് മുന്നില്‍ കീഴടങ്ങില്ലെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

Also Read:  ജാതി സെന്‍സസില്‍ നിന്ന് ശ്രദ്ധ തിരിക്കാനുളള നീക്കമാണ് വനിതാ സംവരണ ബില്‍; രാഹുല്‍ ഗാന്ധി

സഹകരണ മേഖലയ്‌ക്കെതിരെ വ്യാജ പ്രചരണമാണ് നടക്കുന്നത്. ഇപ്പോള്‍ കരുവന്നൂര്‍ ബാങ്കിന്റെ പേരില്‍ പാര്‍ട്ടി നേതൃത്വത്തെ കുടുക്കാനാണ് ഇഡിയുടെ നീക്കം. എ സി മൊയ്തീനും പി കെ ബിജുവിനുമെതിരെ തെളിവുണ്ടാക്കാന്‍ ശ്രമിക്കുന്നു. അതിനുവേണ്ടി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതായും ഗോവിന്ദന്‍ മാസ്റ്റര്‍ വിമര്‍ശിച്ചു.

Also Read: ചരിത്രത്തിലാദ്യമായി പ്രവർത്തനലാഭം കൈവരിച്ച് കൊച്ചി മെട്രോ; കാക്കനാട് ഭാഗത്തേക്കുള്ള മെട്രോയുടെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചു

കരുവന്നൂരില്‍ സര്‍ക്കാരും സഹകരണവകുപ്പും ഫലപ്രദമായി ഇടപെട്ടു. തിരിച്ചുപിടിക്കാനുള്ള 36 കോടി രൂപ തിരിച്ചു പിടിച്ചു. 100 കോടിക്കടുത്ത് രൂപ നിക്ഷേപകര്‍ക്ക് തിരികെ നല്‍കി. തെറ്റ് ചെയ്തവര്‍ക്കെതിരെ ഫലപ്രദമായ നടപടി സ്വീകരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News