അര്‍ജുനെ കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന എല്ലാ കാര്യവും ചെയ്യും: മുഖ്യമന്ത്രി

അര്‍ജുനെ കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന എല്ലാ കാര്യവും ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലാ കളക്ടറാണ് മുഖ്യമന്ത്രിയുടെ മറുപടി കത്ത് അര്‍ജുന്റെ കുടുംബത്തിന് കൈമാറിയത്.

ALSO READ:വഖഫ് ബോര്‍ഡില്‍ അമുസ്ലിംങ്ങളെ ഉള്‍പ്പെടുത്തണം; വിവാദ നിര്‍ദേശവുമായി മോദി സര്‍ക്കാര്‍

അര്‍ജുനെ കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന എല്ലാ കാര്യവും ചെയ്യും. ഷിരൂരിലെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദമായ കത്ത് കര്‍ണാടക മുഖ്യമന്ത്രി നല്‍കിയിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയിലും അര്‍ജുനായുള്ള തിരച്ചില്‍ തുടരുകയാണ്. കാണാതായവരെ കണ്ടെത്താന്‍ കര്‍ണാടക സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.

അര്‍ജുന്റെ വീട് സന്ദര്‍ശിച്ച മുഖ്യമന്ത്രിയോട് കുടുംബം ആശങ്ക അറിയിച്ചിരുന്നു. മുഖ്യമന്ത്രി അര്‍ജുന്റെ വീട്ടില്‍ എത്തിയപ്പോള്‍ കുടുംബം നിവേദനം നല്‍കിയിരുന്നു. അതിന്റെ മറുപടിയായാണ് മുഖ്യമന്ത്രിയുടെ കത്ത് ജില്ല കളക്ടര്‍ വീട്ടില്‍ എത്തിച്ചത്.

ALSO READ:രാജ്യത്തിന് കണ്ണീര്‍ ; ഒളിംപിക്‌സില്‍ വിനേഷ് ഫോഗട്ടിന് അയോഗ്യത

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News