പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കൂടുതൽ കേസുകൾ പിൻവലിച്ച് സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ആഭ്യന്തര വകുപ്പ് നിര്‍ദ്ദേശം നൽകി. ആഭ്യന്തര സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവിൽ പിൻവലിക്കാൻ ഉത്തരവിട്ട കേസുകളുമായി ബന്ധപ്പെട്ട അപേക്ഷകളിൽ കോടതിയിലെ തുടർ നടപടി ഉറപ്പാക്കാനും നിര്‍ദ്ദേശം.
Also Read: ഹിമാചലിൽ വിമത കോൺഗ്രസ് എംഎൽഎമാർക്ക് തിരിച്ചടി; അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി ശരിവച്ച് സുപ്രീംകോടതി
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് 835 കേസുകളാണ് ആകെ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 629 കേസുകള്‍ നേരത്തെ തന്നെ കോടതിയില്‍ നിന്ന് ഇല്ലാതായി കഴിഞ്ഞു. നിലവില്‍ കോടതിയുടെ പരിഗണനയിലുള്ള 206 കേസുകളില്‍ 84 എണ്ണത്തില്‍ സര്‍ക്കാര്‍ ഇതിനോടകം പിന്‍വലിക്കാനുള്ള സമ്മതം നല്‍കി കഴിഞ്ഞിട്ടുണ്ട്. ഇതിന്‍മേല്‍ തീരുമാനം എടുക്കേണ്ടത് ബന്ധപ്പെട്ട കോടതികളാണ്. ഇതിന് പുറമെയാണ് കൂടുതൽ കേസുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത്. അന്വേഷണ ഘട്ടത്തില്‍ ഉള്ളത് കേവലം ഒരേ ഒരു കേസ് മാത്രമാണ്.
ഗുരുതരസ്വഭാവമില്ലാത്ത കേസുകളാണ് പിൻവലിക്കന്നത്. ഇത് സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ആഭ്യന്തര വകുപ്പ് നിര്‍ദ്ദേശം നൽകി. ആഭ്യന്തര സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവിൽ പിൻവലിക്കാൻ ഉത്തരവിട്ട കേസുകളുമായി ബന്ധപ്പെട്ട അപേക്ഷകളിൽ കോടതിയിലെ തുടർ നടപടി ഉറപ്പാക്കാനും നിര്‍ദ്ദേശം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here