ജെന്‍ എഐ കോണ്‍ക്ലേവ്; സമഗ്ര എ ഐ നയം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

സംസ്ഥാനത്തിന്‍റെ വ്യവസായനയത്തില്‍ നിര്‍മ്മിത ബുദ്ധി മുന്‍ഗണനാവിഷയമാക്കി സംസ്ഥാന സര്‍ക്കാര്‍ സമഗ്ര എ ഐ നയം പ്രഖ്യാപിച്ചു. കൊച്ചിയില്‍ കെഎസ്ഐഡിസി സംഘടിപ്പിച്ച ജെനറേറ്റീവ് എ ഐ കോണ്‍ക്ലേവിന്‍റെ സമാപനസമ്മേളനത്തില്‍ വ്യവസായ-നിയമ-കയര്‍ മന്ത്രി പി രാജീവ് നയപ്രഖ്യാപനം നടത്തി.
ജെന്‍ എഐ കോണ്‍ക്ലേവ് കേരളപ്രഖ്യാപനത്തിലെ പ്രസക്ത ഭാഗങ്ങള്‍ താഴെ പറയുന്നു.
1. എഐ നയം
സംസ്ഥാനത്തിന്‍റെ വ്യവസായ നയത്തില്‍ എഐ മുന്‍ഗണനാ വിഷയമാകും. ഇതിന്‍റെ ഭാഗമായി പ്രത്യേക ഈ സാമ്പത്തിക വര്‍ഷം തന്നെ എ ഐ നയം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കും. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്കുള്ള മാനദണ്ഡങ്ങള്‍ പാലിച്ചാകും എ ഐ നയപ്രഖ്യാപനം
എ ഐ ആവാസവ്യവസ്ഥ മുന്നില്‍ കണ്ടു കൊണ്ട് അടിസ്ഥാന സൗകര്യം വികസിപ്പിക്കും
2. എഐ ക്ലസ്റ്റര്‍
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ എ ഐ ക്ലസ്റ്റര്‍ വ്യവസായപാര്‍ക്ക് സ്ഥാപിക്കും.
ഗ്രാഫിക്സ് പ്രൊസസിംഗ് സെന്‍ററുകള്‍, ഗ്ലോബല്‍ കേപ്പബിലിറ്റി സെന്‍ററുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഇവിടെയുണ്ടാകും.
പ്ലഗ് ആന്‍ഡ് പ്ലേ സംവിധാനമുള്ള ഇന്‍കുബേഷന്‍ സംവിധാനവും നിക്ഷേപകരുടെ സഹായത്തോടെ സ്ഥാപിക്കും
3. എഐ മേഖലയിലെ സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാന്‍ നയം
എ ഐ മേഖലയിലെ സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുന്നതിനായി പങ്കാളിത്ത മൂലധനത്തിന് സാമ്പത്തിക സഹായം സര്‍ക്കാര്‍ നല്‍കും.
10 കോടി രൂപ കുറഞ്ഞ മൂലധനമുള്ള എ ഐ സംരംഭങ്ങള്‍ക്ക് കെഎസ്ഐഡിസി പങ്കാളിത്ത മൂലധന നിക്ഷേപമെന്ന നിലയില്‍ അഞ്ച് കോടി രൂപ നല്‍കും
ഇതിനു പുറമെ വ്യവസായ നയത്തിന്‍റെ ഭാഗമായി ഒരു കോടി രൂപ സ്കെയിലപ് ഗ്രാന്‍റും ലഭ്യമാക്കും.
നിലവിലുള്ള എംഎസ്എംഇ കള്‍ എ ഐ സാങ്കേതികവിദ്യ ഏര്‍പ്പെടുത്തുകയാണെങ്കിലും മേല്‍പ്പറഞ്ഞ സാമ്പത്തിക സഹായം ലഭിക്കുന്നതാണ്.
4. എഐ അധിഷ്ഠിതമായ ടെക്നോളജി സംഘങ്ങള്‍ രൂപീകരിക്കും
എ ഐ സംരംഭങ്ങള്‍, ഗവേഷണ സ്ഥാപനങ്ങള്‍, അസോസിയേഷനുകള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയെ കൂട്ടിയിണക്കി ടെക്നോളജി സംഘങ്ങള്‍ക്ക് രൂപം നല്‍കും.
മറൈന്‍ ജീനോം സീക്വന്‍സിംഗ്, ടൂറിസം, ആരോഗ്യം, ഐടി-ഐടി അനുബന്ധ മേഖലകള്‍ എ ഐ അധിഷ്ഠിതമാക്കും. ഇതും ടെക്നോളജി സംഘങ്ങളുടെ പരിധിയില്‍ വരുന്നതാണ്.
5. പൊതുഭരണത്തില്‍ എഐ
സംസ്ഥാന സര്‍ക്കാരിന്‍റെയും വിവിധ ഏജന്‍സികളുടെയും പദ്ധതികളിലും നിര്‍വഹണത്തിലും എ ഐ ഉപയോഗം വ്യാപകമാക്കും.
ഇതിന്‍റെ ഭാഗമായി മിഷന്‍ 1000 ലുള്ള കമ്പനികളെ എ ഐ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കും. ഇതിനു പുറമെ മിഷന്‍ 1000 ന്‍റെ ഡാറ്റാബേസ് എ ഐ ഉപയോഗിച്ച് വിശകലനം ചെയ്യും
അപേക്ഷാ ഫോമുകള്‍, നിക്ഷേപ സംശയനിവാരണം, വിവിധ ഏജന്‍സികളുടെ അനുമതികള്‍ എന്നിവയുടെ ഓണ്‍ലൈന്‍ സംവിധാനത്തില്‍ എ ഐ ടൂളുകള്‍ സംയോജിപ്പിക്കും.
6. എഐ ആവാസവ്യവസ്ഥ ശക്തിപ്പെടുത്തും
വ്യവസായ സ്ഥാപനങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് എ ഐയില്‍ നൈപുണ്യ പരിശീലനം നല്‍കും. അസാപ്, ഡിജിറ്റല്‍ സര്‍വകലാശാല, കെടിയു, കുസാറ്റ് എന്നിവയുടെ സഹകരണത്തോടെയാണിത്.
ഐ കമ്പനികളിലേക്ക് മാത്രമായി നിക്ഷേപം ക്ഷണിച്ചു കൊണ്ട് ജനുവരിയില്‍ നടക്കുന്ന നിര്‍ദ്ദിഷ്ട ഗ്ലോബല്‍ ഇന്‍വസ്റ്റേഴ്സ് മീറ്റില്‍ പ്രത്യേക സെഷന്‍ നടത്തും.
ഐ മേഖലയിലേക്ക് നിക്ഷേപം ക്ഷണിച്ചു കൊണ്ട് പ്രത്യേക പ്രചാരണ പരിപാടികള്‍ നടത്തും
7. ഐബിഎമ്മുമായുള്ള സഹകരണം വ്യാപിപ്പിക്കും
സ്റ്റാര്‍ട്ടപ്പുകള്‍, അധ്യാപകസമൂഹം എന്നിവര്‍ക്കിടയില്‍ എ ഐ പരിശീലന പരിപാടികള്‍ ഐബിഎമ്മുമായി ചേര്‍ന്ന് നടത്തും. ഐബിഎമ്മിന്‍റെ എ ഐ അന്താരാഷ്ട്ര സമ്മേളനങ്ങളില്‍ സംസ്ഥാനത്തു നിന്നുള്ള വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍ തുടങ്ങിയവരെ പങ്കെടുപ്പിക്കാനും ശ്രമം നടത്തും.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News