വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷൻ ചെയ്യുന്നത് നിയമപരമാക്കുന്നതിനും 2028-ഓടെ തുറമുഖത്തിന്റെ രണ്ടാമത്തെയും അവസാനത്തെയും ഘട്ട പ്രവര്‍ത്തികള്‍ പൂർത്തീകരിക്കുന്നതിനും ആവശ്യമായ സപ്ലിമെന്ററി കൺസഷൻ കരാറിൽ ഒപ്പുവെച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാന സർക്കാരും അദാനി വിഴിഞ്ഞം പോർട് പ്രൈവറ്റ് ലിമിറ്റഡും ചേർന്നാണ് ഒപ്പു വച്ചത്.ഇതിന്റെ ചിത്രവും മുഖ്യമന്ത്രി പങ്കുവെച്ചു.
ആര്‍ബിട്രേഷന്‍ നടപടികള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നാണ് സപ്ലിമെന്ററി കരാര്‍ ആവശ്യമായി വന്നത്. കരാര്‍ പ്രകാരം 2045-ല്‍ പൂര്‍ത്തീകരിക്കേണ്ട വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാമത്തെയും അവസാനത്തെയും ഘട്ട പ്രവര്‍ത്തികള്‍ ആണ് 2028-ഓടെ പൂര്‍ത്തീകരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
നേരത്തെയുള്ള കരാറില്‍ നിന്ന് വ്യത്യസ്തമായി തുറമുഖത്തിന്റെ മുഴുവന്‍ ഘട്ടങ്ങളും ഇതോടെ പൂര്‍ത്തിയാകുമെന്നും ഇതുവഴി 4 വര്‍ഷത്തിനകം 10,000 കോടി രൂപയുടെ പുതിയ നിക്ഷേപത്തിന് അദാനി പോര്‍ട്ട് വഴിയൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി പൂര്‍ത്തിയാകുന്നതോടെ തുറമുഖത്തിന്റെ കുറഞ്ഞ ശേഷി 30 ലക്ഷം ടി ഇ യു ആവും എന്നാണ് പ്രതീക്ഷ എന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം 2024 ഡിസംബറിൽ കമ്മീഷൻ ചെയ്യുന്നത് നിയമപരമാക്കുന്നതിനും 2028-ഓടെ തുറമുഖത്തിന്റെ രണ്ടാമത്തെയും അവസാനത്തെയും ഘട്ട പ്രവര്‍ത്തികള്‍ പൂർത്തീകരിക്കുന്നതിനും ആവശ്യമായ സപ്ലിമെന്ററി കൺസഷൻ കരാറിൽ സംസ്ഥാന സർക്കാരും അദാനി വിഴിഞ്ഞം പോർട് പ്രൈവറ്റ് ലിമിറ്റഡും ഇന്ന് ഒപ്പു വച്ചു. ആര്‍ബിട്രേഷന്‍ നടപടികള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നാണ് സപ്ലിമെന്ററി കരാര്‍ ആവശ്യമായി വന്നത്.
കരാര്‍ പ്രകാരം 2045-ല്‍ പൂര്‍ത്തീകരിക്കേണ്ട വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാമത്തെയും അവസാനത്തെയും ഘട്ട പ്രവര്‍ത്തികള്‍ ആണ് 2028-ഓടെ പൂര്‍ത്തീകരിക്കുന്നത്. നേരത്തെയുള്ള കരാറില്‍ നിന്ന് വ്യത്യസ്തമായി തുറമുഖത്തിന്റെ മുഴുവന്‍ ഘട്ടങ്ങളും ഇതോടെ പൂര്‍ത്തിയാകും. ഇതുവഴി 4 വര്‍ഷത്തിനകം 10,000 കോടി രൂപയുടെ പുതിയ നിക്ഷേപത്തിന് അദാനി പോര്‍ട്ട് വഴിയൊരുക്കും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ തുറമുഖത്തിന്റെ കുറഞ്ഞ ശേഷി 30 ലക്ഷം ടി ഇ യു ആവും എന്നാണ് പ്രതീക്ഷിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here