സംസ്ഥാന സർക്കാരിന്റെ തിരുവോണം ബമ്പർ ടിക്കറ്റ് റെക്കോർഡ് വിൽപ്പനയിലേക്ക്. നറുക്കെടുപ്പിന് മൂന്ന് ദിവസം ബാക്കിനിൽക്കെ വിൽപ്പന 66 ലക്ഷത്തിലേക്ക് കടന്നു. ജില്ലാ അടിസ്ഥാനത്തില്‍ ഇക്കുറിയും പാലക്കാടാണ് വില്‍പ്പനയില്‍ മുന്നില്‍ നില്‍ക്കുന്നത്.
25 കോടിയുടെ ഭാഗ്യവാൻ ആരാണെന്നറിയാൻ ഇനി മൂന്ന് ദിവസങ്ങൾ മാത്രം. സംസ്ഥാനതൊട്ടാകെ ടിക്കറ്റിന്റെ വിൽപ്പന തകൃതിയായി നടക്കുകയാണ്. നിലവില്‍ അച്ചടിച്ച 70 ലക്ഷം ടിക്കറ്റുകളില്‍ 66 ലക്ഷത്തിനടുത്ത് ടിക്കറ്റുകൾ വിറ്റുകഴിഞ്ഞു. ജില്ലാ അടിസ്ഥാനത്തില്‍ പാലക്കാടാണ് വില്‍പ്പനയില്‍ ഇക്കുറിയും മുന്നില്‍. സബ് ഓഫീസുകളിലേതുള്‍പ്പെടെ 10 ലക്ഷത്തിലധികം ടിക്കറ്റ് ജില്ലയിൽ നിന്ന് വിറ്റു. തിരുവനന്തപുരത്തും തൃശൂരും ടിക്കറ്റ് വിൽപ്പന 7 ലക്ഷം കടന്നു. 9 നു മുന്നേ മുഴുവൻ ടിക്കറ്റും വിറ്റു തീരാനാണ് സാധ്യത. 25 കോടി രൂപ ഒന്നാം സമ്മാനം എന്നത് മാത്രമല്ല ഓണം ബംബറിന്റെ പ്രത്യേകത.
രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കാണ്. ഇതുകൂടാതെ മൂന്നാം സമ്മാനം ഓരോ പരമ്പരയിലും 50 ലക്ഷം രൂപ വീതം 20 പേർക്കും ലഭിക്കും. അതിനിടെ വ്യാജ ലോട്ടറി സജീവമാകുന്നതിനെതിരെ വകുപ്പ് അവബോധപ്രചരണം ഊർജ്ജതപ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ മാത്രമാണ് സംസ്ഥാന ഭാഗ്യക്കുറിയുടെ വില്‍പ്പന. പേപ്പര്‍ ലോട്ടറിയായി മാത്രമാണ് വില്‍ക്കുന്നത്. ഹിന്ദിയ്‌ക്കൊപ്പം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷയിലും വ്യാജ ലോട്ടറിക്കെതിരേയുള്ള അവബോധ പ്രചരണം ശക്തമാക്കിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here