ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഹര്‍ജിക്കാരനും കക്ഷി അല്ലെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷന്‍. ഹര്‍ജിക്കാരന്‍ ഹേമ കമ്മീഷന് മുന്‍പാകെ ഹാജരായിട്ടില്ല. കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന കാര്യങ്ങള്‍ ഉണ്ടെന്ന് ഹര്‍ജിക്കാരന് എങ്ങനെ പറയാനാകും. ഹര്‍ജിക്കാരന്‍ മറ്റാര്‍ക്കോവേണ്ടി സംസാരിക്കുകയാണെന്നും വിവരാവകാശ കമ്മീഷന്‍ ആരോപിച്ചു. സ്വകാര്യത ലംഘനം സംബന്ധിച്ച് ഇതുവരെ കമ്മിഷന് മുന്നില്‍ ആരും എതിര്‍പ്പ് ഉയര്‍ത്തിയിട്ടില്ല.
Also Read: പ്രണയപ്പക; അരങ്ങേറിയത് സിനിമയെ വെല്ലുന്ന രംഗങ്ങള്‍,വട്ടം ചുറ്റി യുവതിയും കുടുംബവും
സ്വകാര്യത ലംഘിക്കുന്ന വിവരങ്ങള്‍ ഒഴിവാക്കിയാണ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ ഉത്തരവിട്ടത്. ഹൈക്കോടതിയെ സമീപിക്കാനുള്ള അവകാശം ഹര്‍ജിക്കാരനില്ലെന്നും എസ്‌ഐസി അറിയിച്ചു. ചലച്ചിത്ര നിര്‍മ്മാതാവിന്റേത് സ്വകാര്യ താല്‍പര്യമുള്ള ഹര്‍ജിയെന്നും വിവരാവകാശ കമ്മിഷന്‍ പറഞ്ഞു. റിപ്പോര്‍ട്ട് പുറത്തുവിടുന്നത് തടയണമെന്ന ആവശ്യത്തില്‍ ഹൈക്കോടതി ഉച്ചയ്ക്ക് ശേഷം വാദം കേള്‍ക്കും.
അതേസമയം, കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ പൊതുതാല്‍പര്യമില്ലെന്ന് ഹര്‍ജിക്കാരന്‍ പറഞ്ഞു. പൊതുതാല്‍പര്യമുണ്ടെന്നതിന് ഒരു കാരണവും വിവരാവകാശ കമ്മിഷന്‍ വ്യക്തമാക്കിയിട്ടില്ല. കമ്മിറ്റി റിപ്പോര്‍ട്ടില്‍ പേരുള്ളവരുടെ ഭാഗം കേള്‍ക്കാതെയാണ് തീരുമാനം. റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത് സ്വാഭാവിക നീതിക്ക് എതിരെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചു. വിവരാവകാശ നിയമം അനുസരിച്ച് വ്യക്തിപരമായ വിവരങ്ങള്‍ പുറത്തുവിടാനാവില്ല. റിപ്പോര്‍ട്ട് പുറത്തുവിടാതിരിക്കാനുള്ള കാരണങ്ങള്‍ വ്യക്തമാക്കാതെയാണ് കമ്മിഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയത് 2019ലാണ്, അഞ്ച് വര്‍ഷത്തിനിപ്പുറം വിവരങ്ങള്‍ പുറത്തുവിടണമെന്നാണ് ആവശ്യം. ഹേമ കമ്മിഷന്റെ റിപ്പോര്‍ട്ട് പകര്‍പ്പ് നല്‍കണമെന്ന ആവശ്യം ആദ്യം നിരസിച്ചു. ഇതില്‍ നിന്ന് ഭിന്നമായ ഒരു സാഹചര്യം ഇപ്പോഴില്ലെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ പ്രതികരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here