വിവരം നൽകാൻ വാങ്ങിയ അധികതുക ഓഫീസർമാർ തിരികെ നൽകണം: വിവരാവകാശ കമ്മീഷൻ

വിവരം നല്കാൻ അപേക്ഷകരിൽ നിന്ന് ഈടാക്കിയ അധികതുക ഓഫീസർമാർ തിരികെ നൽകണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.എ അബ്ദുൽ ഹക്കിം ഉത്തരവായി. ആലപ്പുഴ മുഹമ്മ പഞ്ചായത്തിൽ ഒമ്പത് പേജ് പകർപ്പിന് അപേക്ഷിച്ച രചന യിൽ നിന്ന് 27 രൂപയ്ക്ക് പകരം 864 രൂപ വാങ്ങി. ഇതിൽ നിന്ന് 843 രൂപ ഓഫീസർ പി.വി. വിനോദ് സ്വന്തം കൈയ്യിൽനിന്ന് തിരികെ നൽകണം. തിരുവനന്തപുരം സംസ്ഥാന സർവ്വേ ഡയറക്ടറേറ്റിൽ 15 പേജ് പകർപ്പിന് അപേക്ഷിച്ച വി. എൻ. രശ്മിയിൽനിന്ന് 45 രൂപയ്ക്ക് പകരം 309 പേജിൻറെ പകർപ്പ് നൽകി 927 രൂപ വാങ്ങിയ ഓഫീസർ മെറ്റിൽഡ സൈമൺ 882 രൂപ തിരികെ നല്കണം.

Also Read: ഡിസിസി പ്രസിഡന്റിന്റെ നിർദേശം ഉണ്ടായിട്ടും സ്ഥാനം ഒഴിഞ്ഞില്ല; യുഡിഫ് പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയവുമായി യുഡിഎഫ്

അധിക തുക ഈടാക്കിയത് വിശദീകരിക്കാൻ ഇരുവർക്കും 14 ദിവസത്തെ കാരണം കാണിക്കൽ നോട്ടീസും നൽകി. 25000 രൂപ വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയിട്ടുള്ളത്. വിവരാവകാശ നിയമത്തിൽ ഇൻഫർമേഷൻ ഓഫീസർമാർക്കുള്ള അധികാരങ്ങൾ നിശ്ചിത ചട്ടങ്ങൾ പ്രകാരം നിയന്ത്രിതമാണ്. അത് പാലിക്കാതെ അപേക്ഷകരെ പരോക്ഷമായി ശിക്ഷിക്കുന്ന ഓഫീസർമാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും കമ്മിഷണർ ഹക്കിം ഉത്തരവിൽ വ്യക്തമാക്കി.

Also Read: മദ്യനയത്തെ കുറിച്ച് പഠിക്കാന്‍ ടൂറിസം സെക്രട്ടറിയെ ചുമതലപ്പെടുത്തിയത് യുഡിഎഫ് ഭരണ കാലത്ത്; രേഖകൾ പുറത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News