ദേശീയ പുരസ്കാര നേട്ടവുമായി സംസ്ഥാന ഐടി മിഷൻ. ടെക്നോളജി സഭാ പുരസ്കാരമാണ് ഇ ഗവേണൻസ് മേഖലയിലെ മികച്ച പ്രവർത്തനത്തിന് ലഭിച്ചത്. സംസ്ഥാന ഐടി മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഇ -സേവനം ഏകജാലക സേവന പോർട്ടലിനാണ് പുരസ്കാരം ലഭിച്ചത്. പൊതുജനങ്ങളിൽ ഡിജിറ്റൽ സാക്ഷരത ഉറപ്പാക്കാനും ഇ സേവനങ്ങൾ കൃത്യമായി ലഭ്യമാക്കാനുമാണ് ഈ സംവിധാനം.
ALSO READ: കൊച്ചി മെട്രോ; തൃപ്പൂണിത്തുറ ടെർമിനൽ മെട്രോ സ്റ്റേഷൻ ഉദ്ഘാടനം മാർച്ച് 6ന്
ഐടി മിഷൻ ഡയറക്ടർ അനു കുമാരി പുരസ്കാരം ഏറ്റുവാങ്ങി. കൊൽക്കത്തയിൽ നടന്ന പരിപാടിയിലായിരുന്നു പുരസ്‌കാര വിതരണം. സംസ്ഥാന ഐടി മിഷന് 2023ലെ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ കോൺക്ലേവിൽ ആദരവ് ലഭിച്ചിരുന്നു. ഇ ഗവേണൻസ് വഴിയാണ് സംസ്ഥാനത്തെ അക്ഷയകേന്ദ്രങ്ങളിലും ഫ്രണ്ട്‌സ് സേവന കേന്ദ്രങ്ങളിലും ലഭിക്കുന്ന ഡിജിറ്റൽ സേവനങ്ങളെല്ലാം ലഭ്യമാകുന്നത്. സംസ്ഥാന ഇലക്‌ട്രോണിക്സ് ആൻഡ് വിവരസാങ്കേതിക വിദ്യാ വകുപ്പിന്റെ കീഴിലുള്ള അക്ഷയ പദ്ധതി 2002ലാണ് ആരംഭിച്ചത്.
ALSO READ: ഗുണ ചിത്രത്തിന്റെ ആദ്യ സംവിധായകന്‍ സിബി മലയില്‍ ആയിരുന്നു; പിന്മാറ്റത്തിന്റെ കാരണം വ്യക്തമാക്കി വേണു
വിവിധ സർക്കാർ പദ്ധതികളിലേക്കുള്ള അപേക്ഷകൾ ഇതിലൂടെയാണ് നൽകുന്നത്. ആധാർ, സർക്കാർ സർട്ടിഫിക്കറ്റുകൾ, സാമൂഹ്യസുരക്ഷാ പെൻഷൻ മസ്റ്ററിങ്, സിഎംഡിആർഎഫ്, സിഎംഒ പോർട്ടലുകളിലെ അപേക്ഷകൾ, റേഷൻ കാർഡ് തുടങ്ങിയവയുടെയെല്ലാം സേവനങ്ങൾ എളുപ്പമാക്കിയത് ഈ സംവിധാനത്തിലൂടെയായാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here