സംസ്ഥാന ന്യൂനപക്ഷ കമ്മീഷനില്‍ വാട്ട്‌സ്ആപ്പിലും പരാതി സ്വീകരിക്കും: ഉദ്ഘാടനം കേരളപ്പിറവി ദിനത്തില്‍

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ നവംബര്‍ ഒന്ന് മുതല്‍ വാട്ട്‌സ്ആപ്പിലൂടെയും പരാതി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ അഡ്വ. എ. എ. റഷീദ് അറിയിച്ചു. നവംബര്‍ ഒന്നിന്, കേരളപ്പിറവി ദിനത്തില്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തൈക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ. രേണുരാജ് ഐ.എ.എസ് നിര്‍വ്വഹിക്കും.

ഇപ്പോള്‍ നേരിട്ടും ഇ- മെയില്‍, തപാല്‍ മുഖേനയും പരാതികള്‍ സ്വീകരിക്കുന്നുണ്ട്. ഇതിന് പുറമെയാണ് വാട്ട്സ്ആപ്പിലൂടെയും പരാതി സ്വീകരിക്കുന്നത്. നമ്പര്‍: 9746515133. പരാതികള്‍ എത്രയും വേഗം സൗകര്യപ്രദമായി അയക്കാനുള്ള ജനകീയ ഇടപെടലാണ് പുതിയ സംരംഭത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് അഡ്വ. എ. എ. റഷീദ് പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു കമ്മീഷനില്‍ വാട്ട്സ്ആപ്പിലൂടെ പരാതി സ്വീകരിക്കാനുള്ള സംവിധാനം ഒരുങ്ങുന്നത്. വാട്ട്സ് ആപ്പ് മുഖേന പരാതി സ്വീകരിക്കുന്നത് വഴി സംസ്ഥാനത്തെ നാല്‍പ്പത്തിയാറ് ശതമാനം വരുന്ന ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് ഞൊടിയിടയില്‍ കമ്മീഷനെ സമീപിക്കുന്നതിനും പരാതികള്‍ സമര്‍പ്പിക്കുന്നതിനും അവരുടെ ആകുലതകള്‍ക്കും ആവലാതികള്‍ക്കും വേഗത്തില്‍ പരിഹാരം കാണുന്നതിനും കഴിയും.

ALSO READ:ഇന്‍ഷുറന്‍സ് വകുപ്പ് മുഖേന അരലക്ഷം കന്നുകാലികള്‍ക്ക് പരിരക്ഷ: ധാരണാപത്രം ഒപ്പിട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News