ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവം: സ്വമേധയാ കേസെടുത്ത് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ, പ്രസവത്തിനു ശേഷമുണ്ടായ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്ന പുറക്കാട് കരൂർ തൈവേലികാകകം ജെ. അൻസറിന്റെ ഭാര്യ ഷിബിന മരിച്ച സംഭവത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ചികിത്സിച്ച ഡോക്ടർമാരുടെ ഭാഗത്തുനിന്നുമുണ്ടായ ഗുരുതര വീഴ്ചയാണ് മരണത്തിന് കാരണമായതെന്ന പരാതിയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ കേസെടുത്ത് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, ജില്ലാ പോലീസ് മേധാവി, മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് എന്നിവരോട് വിശദീകരണം തേടി.

Also Read: കാടും നാടും വിറപ്പിച്ചവന്‍… ചിന്നക്കനാലിന്‍റേയും ശാന്തന്‍പാറയുടേയും ഉറക്കം കളഞ്ഞ അരിക്കൊമ്പനെ കാടുകടത്തിയിട്ട് ഒരു വര്‍ഷം

തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗിൽ ചെയർമാൻ അഡ്വ. എ.എ റഷീദാണ് വിഷയത്തിൽ സ്വമേധയാ കെസെടുത്ത് ബന്ധപ്പെട്ടവരോട് മെയ് മാസം ഏഴാം തീയതി ആലപ്പുഴ കളക്ടറേറ്റിൽ നടക്കുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരായി വിശദീകരണം സമർപ്പിക്കുവാൻ നിർദ്ദേശിച്ചത്.

Also Read: സൂര്യതാപവും സൂര്യാഘാതവും ഏൽക്കാൻ സാധ്യത, പാലക്കാട് വീണ്ടും ഉഷ്ണ തരംഗ മുന്നറിയിപ്പ്, നിർദേശവുമായി ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News