സംസ്ഥാനം ഭൂരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുകയാണ്; അതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്: മുഖ്യമന്ത്രി

Pinarayi Vijayan

സംസ്ഥാനം ഭൂരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുകയാണ്. അതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും ഇതിനായി ആത്മാര്‍ത്ഥമായ ഇടപെടല്‍ റവന്യൂ വകുപ്പ് നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന പട്ടയമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ:ആരോഗ്യ വകുപ്പില്‍ വ്യാജ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; 3 പേര്‍ അറസ്റ്റില്‍

അര്‍ഹതയുള്ളവര്‍ക്കെല്ലാം പട്ടയം നല്‍കണം എന്നാണ് സര്‍ക്കാര്‍ നിലപാട്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ 1,77,000 പട്ടയങ്ങള്‍ വിതരണം ചെയ്തു. ഇതുവരെ മൂന്നു ലക്ഷത്തിലധികം പേര്‍ക്ക് പട്ടയം ലഭ്യമാക്കാന്‍ കഴിഞ്ഞു. ജനസാന്ദ്രതയ്ക്ക് അനുസരിച്ച് ഭൂമി ലഭ്യമല്ലാത്ത നാട്ടിലാണ് ഭൂരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഏത് പ്രതിസന്ധിയെയും തരണം ചെയ്ത് മുന്നോട്ടു പോകും എന്നാണ് സര്‍ക്കാര്‍ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:വ്യാജ ജോലി വാഗ്ദാനത്തില്‍ റഷ്യയിലകപ്പെട്ട് ഇന്ത്യന്‍ യുവാക്കള്‍; കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന് യുദ്ധത്തില്‍ പങ്കെടുക്കാന്‍ സമ്മര്‍ദം

ഭരണഘടനാപരമായി കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ട ഉത്തരവാദിത്തങ്ങളുണ്ട്. തോന്നിയ പോലെ കാര്യങ്ങള്‍ നടത്തുന്നതല്ല കേന്ദ്രസര്‍ക്കാരിന്റെ ചുമതല. കേരളത്തിനെതിരെയുള്ള കേന്ദ്രസര്‍ക്കാരിന്റെ നിഷേധാത്മക നിലപാട് പല തവണ ശ്രമിച്ചിട്ടും, പ്രധാനമന്ത്രിയോടും മന്ത്രിമാരോടും സംസാരിച്ചിട്ടും മാറിയില്ല. അവസാനമാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. കോടതി നിര്‍ദേശ പ്രകാരം കേരളം ചര്‍ച്ചയ്ക്ക് തയ്യാറായിട്ടും സംസ്ഥാന ധനമന്ത്രിയോട് സംസാരിക്കാന്‍ കേന്ദ്ര ധനമന്ത്രി തയ്യാറായില്ല. അധികാരമുണ്ടെങ്കില്‍ എന്തും ചെയ്യാമെന്നാണ് കേന്ദ്ര നിലപാട്. നമ്മുടെ നാടിന്റെ എല്ലാ മേഖലയെയും സ്തംഭിപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News