‘ആകാശപാത അല്ലെങ്കില്‍ തുരങ്കപാത; കേരളത്തിന് സെമി ഹൈ സ്പീഡ് റെയില്‍ സംവിധാനം ആവശ്യം’: ഇ ശ്രീധരന്‍

കേരളത്തിന് ഹൈ സ്പീഡ് റെയില്‍ സംവിധാനം ആവശ്യമെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. ഇപ്പോഴത്തെ സാഹചര്യത്തില്‍ സെമി ഹൈ സ്പീഡ് ആണ് നടപ്പാക്കാന്‍ എളുപ്പം. ആകാശപാതയോ തുരങ്ക പാതയോ ആണ് ഉത്തമം. കേരള പുരോഗതിക്ക് സെമി ഹൈ സ്പീഡ് ആവശ്യമാണെന്നും ഇ ശ്രീധരന്‍ പറഞ്ഞു.

Also Read- കാട്ടാനയെ കൊന്ന് കുഴിച്ചുമൂടിയ സംഭവം; വേട്ടയെന്ന് സംശയിക്കുന്ന തെളിവുകൾ ലഭിച്ചു; മന്ത്രി എ കെ ശശീന്ദ്രൻ

കെ റെയില്‍ ഇപ്പോഴത്തെ രൂപത്തില്‍ മുന്നോട്ടു പോകാന്‍ സാധ്യമല്ലെന്ന് കെ വി തോമസുമായുള്ള ചര്‍ച്ചയില്‍ വ്യക്തമാക്കിയിരുന്നു. സെമി ഹൈ സ്പീഡ് റെയിലാണ് ആവശ്യമായിട്ടുള്ളത്. അതിനായി ആകാശപാതയോ തുരങ്ക പാതയോ ഉപയോഗിക്കുന്നതാണ് അഭികാമ്യം. അങ്ങനെയാണെങ്കില്‍ ഭൂമി ഏറ്റെടുക്കുന്നത് പരമാവധി ഒഴിവാക്കാം. ആകാശപാതയാണെങ്കില്‍ താഴെയുള്ള ഭൂമി കൃഷികള്‍ക്കും മറ്റും ഉപയോഗിക്കാം. ഇതിലൂടെ ജനങ്ങളുടെ പ്രതിഷേധം കുറയ്ക്കാം. സംസ്ഥാനം ആവശ്യപ്പെട്ടാല്‍ എന്തും ചെയ്തു നല്‍കുമെന്നും ഇ ശ്രീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Also Read- മകളുടെ വിവാഹം ഇന്ന്; ആലപ്പുഴയില്‍ തീകൊളുത്തിയ മധ്യവയസ്‌കന്‍ മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News