രാജ്യത്ത് അപ്രഖ്യാപിത അടിയന്തിരാവസ്ഥ, പിഎ മുഹമ്മദ് റിയാസ്

രാജ്യത്ത് അപ്രഖ്യാപിത അടിയന്തിരാവസ്ഥക്ക് തുല്യമായ സ്ഥിതിയാണ് സംഘപരിവാര്‍ ഭരണത്തിന് കീഴില്‍ രാജ്യത്ത് സംജാതമായിരിക്കുന്നതെന്ന വിമര്‍ശനവുമായി മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് മുഹമ്മദ് റിയാസ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ തീരുമാനത്തിനെതിരെ രംഗത്ത് വന്നത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ രാഷ്ട്രീയ പ്രസംഗത്തിന്റെ പേരില്‍ അദ്ദേഹത്തിന്റെ ലോക്‌സഭാ അംഗത്വം റദ്ദാക്കിയ നടപടി പ്രതിഷേധാര്‍ഹമാണെന്നും മുഹമ്മദ് റിയാസ് ചൂണ്ടിക്കാണിച്ചു. ഈ വിഷയത്തില്‍ പ്രതിഷേധമുയര്‍ത്താന്‍ രാജ്യത്തെ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി മൂന്നോട്ടു വരണമെന്നും മുഹമ്മദ് റിയാസ് ആഹ്വാനം ചെയ്തു.

അപ്രഖ്യാപിത അടിയന്തിരാവസ്ഥ!

കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ രാഷ്ട്രീയ പ്രസംഗത്തിന്റെ പേരില്‍ അദ്ദേഹത്തിന്റെ ലോക്‌സഭാ അംഗത്വം റദ്ദാക്കിയ സംഭവം പ്രതിഷേധാര്‍ഹമാണ്. രാജ്യത്തെ ഭരണഘടനാ മൂല്യങ്ങള്‍ക്കും ജനാധിപത്യ വ്യവസ്ഥയ്ക്കുമെതിരെയുള്ള വെല്ലുവിളിയായേ ഈ നടപടിയെ കാണാന്‍ കഴിയൂ.
രാജ്യത്തെ പ്രതിപക്ഷ കക്ഷികളുടെ നേതാക്കള്‍ക്കെതിരെ രാഷ്ട്രീയ പകപോക്കല്‍ നടത്തുന്ന സംഘപരിവാര്‍ ശൈലിയാണ് രാഹുല്‍ ഗാന്ധിക്കെതിരെയുള്ള നടപടിയിലും പ്രതിഫലിക്കുന്നത്. അപ്രഖ്യാപിത അടിയന്തിരാവസ്ഥയ്ക്ക് തുല്യമായ സ്ഥിതിയാണ് സംഘപരിവാര്‍ ഭരണത്തിനുകീഴില്‍ ഇതോടെ ഇന്ത്യയില്‍ സംജാതമായിരിക്കുന്നത്.
ഈ വിഷയത്തില്‍ പ്രതിഷേധമുയര്‍ത്താന്‍ രാജ്യത്തെ ജനാധിപത്യസമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരേണ്ടതുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News