സംസ്ഥാന പൊലീസ് മേധാവി ശനിയാഴ്ച ശബരിമല സന്ദര്‍ശിക്കും

മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്താനായി സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് ജനുവരി 13, ശനിയാഴ്ച ശബരിമല സന്ദര്‍ശിക്കും.

READ ALSO:മതസൗഹാര്‍ദത്തിന്റെ നവ്യമായ കാഴ്ചയൊരുക്കി എരുമേലി പേട്ടതുള്ളല്‍

രാവിലെ 9 മണിക്ക് നിലയ്ക്കലില്‍ എത്തുന്ന അദ്ദേഹം മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ അവലോകന യോഗങ്ങളിലും സംബന്ധിക്കും. മൂന്നു കേന്ദ്രങ്ങളിലെയും സുരക്ഷാക്രമീകരണങ്ങള്‍ അദ്ദേഹം നേരിട്ടു വിലയിരുത്തും.

ഉന്നത പൊലീസ് ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പം ഉണ്ടാകും.

READ ALSO:ഏഷ്യയിലെ ആദ്യത്തെ ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവലിന് ജനുവരി 15 മുതല്‍ തുടക്കം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News