നിപ സംശയം; മുന്നൊരുക്കങ്ങള്‍ തുടങ്ങി; പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട് നിപ സംശയത്തെ തുടര്‍ന്ന് സംസ്ഥാനത്ത് മുന്നൊരുക്കങ്ങള്‍ തുടങ്ങിയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. എട്ട് പഞ്ചായത്തുകളിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നിപ സാഹചര്യം വിലയിരുത്താന്‍ ചേര്‍ന്ന പ്രത്യേക അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

also read- നിപ സംശയം; പ്രാഥമിക സമ്പർക്ക പട്ടികയിൽ 75 പേർ

നിപയുടെ സൂചന കിട്ടിയ സമയം മുതല്‍ പ്രതിരോധ മുന്നൊരുക്കങ്ങള്‍ തുടങ്ങിയെന്ന് മന്ത്രി പറഞ്ഞു. വൈകിട്ടോടെ റിസള്‍ട്ട് വരും. റിസള്‍ട്ട് എന്തായാലും തുടര്‍ നടപടികള്‍ എന്തായിരിക്കണമെന്ന കാര്യത്തെക്കുറിച്ച് ചര്‍ച്ച നടത്തി. എട്ട് പഞ്ചായത്തുകളുടെ പ്രസിഡന്റുമാര്‍ യോഗത്തില്‍ പങ്കെടുത്തു. മരുതോങ്കര പഞ്ചായത്തില്‍ ആശങ്കയ്ക്ക് വകയില്ലെന്ന് മന്ത്രി പറഞ്ഞു.

also read- തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്; കെ ബാബുവിന് തിരിച്ചടി

തൊണ്ണൂറ് വീടുകളില്‍ പരിശോധന നടത്തിയതില്‍ സൂചനകള്‍ കണ്ടെത്തിയിട്ടില്ല. ഭയപ്പെടേണ്ട സാഹചര്യമില്ല എന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ ജാഗ്രത തുടരാനാണ് തീരുമാനം. മാധ്യമങ്ങളും ഭയപ്പാട് ഉണ്ടാക്കരുത്. അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണം.
മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടില്ലെങ്കിലും ധരിക്കുന്നത് തന്നെയാണ് നല്ലതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News