സംസ്ഥാന സ്കൂൾ കലോത്സവം ഇന്ന് സമാപിക്കാനിരിക്കെ സ്വർണ കപ്പിനായുള്ള പോരാട്ടത്തിൽ കണ്ണൂരിനെ തള്ളി കോഴിക്കോട് മുന്നിൽ. 901 പോയിന്റോടെയാണ് കോഴിക്കോട് ഒന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്. 897 പോയിന്റുമായി കണ്ണൂർ രണ്ടാം സ്ഥാനത്തുണ്ട്. വെറും ഏഴു പോയിന്റുകളുടെ മാത്രം വ്യത്യാസത്തിൽ 893 പോയിന്റോടെ പാലക്കാട് മൂന്നാം സ്ഥാനത്തുമുണ്ട്. ഇന്ന് നടക്കുന്ന 10 മത്സരങ്ങളുടെയും പോയിന്റ് നില, ചാംപ്യൻ ജില്ലയെ തീരുമാനിക്കുന്നതിൽ നിർണായകമാകും.
ALSO READ: ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തിൽ, ബംഗ്ലാദേശിൽ തുടർച്ചയായ നാലാം തവണയും അവാമി ലീഗിന്റെ ആധിപത്യം
നാടോടി നൃത്തം, പരിചമുട്ട്, വഞ്ചിപ്പാട്ട്, ട്രിപ്പിൾ ജാസ് തുടങ്ങിയ മത്സരങ്ങളാണ് ഇന്ന് വേദിയിൽ നടക്കുന്നത്. നിലവിൽ മൂന്നാം സ്ഥാനത്തെങ്കിലും പാലക്കാടും സ്വർണ്ണക്കപ്പിൽ പ്രതീക്ഷ വെച്ച് തന്നെയാണ് കൊല്ലത്തേക്ക് വണ്ടി കയറിയത്. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. മലയാളികളുടെ പ്രിയ നടൻ മമ്മൂട്ടിയാണ് സദസ്സിലെ മുഖ്യാതിഥി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here