സംസ്ഥാന സ്‌കൂള്‍ കലോത്സവം;പന്തല്‍ സമര്‍പ്പണവും ശുചീകരണവും ഉദ്ഘാടനം ചെയ്ത് മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പന്തല്‍ സമര്‍പ്പണവും ശുചീകരണവും മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. പ്രധാന വേദി ആശ്രാമം 58 ഏക്കര്‍ ഭൂമി കൊല്ലം കോര്‍പ്പറേഷനും സന്നദ്ധ സംഘടനകളും ചേര്‍ന്ന് ശുചീകരിക്കും.

READ ALSO:“ഒരു മതത്തെയും ആക്ഷേപിക്കുന്ന പാര്‍ട്ടിയല്ല സിപിഐഎം; സജി ചെറിയാന്റെ പ്രസ്താവന ആവശ്യമെങ്കില്‍ പരിശോധിക്കും”: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

24 വേദികളില്‍ പ്രധാന വേദിയായ ആശ്രാമം മൈതാനിയിലെ പൂര പറമ്പ് ഒ.എന്‍.വി കുറുപ്പിന്റെ പേരിലെ പന്തല്‍ സമര്‍പ്പണം മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു.10000 പേര്‍ക്ക് ഇരിക്കാവുന്ന പന്തല്‍ നിശ്ചിത സമയത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയെന്ന് മന്ത്രി പറഞ്ഞു.

58 ഏക്കര്‍ വരുന്ന വേദിയും പരിസരവും കൊല്ലം കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മയോടെ ശുചീകരിക്കാന്‍ തുടങ്ങി. കൊല്ലം മേയര്‍ പ്രസന്നാ ഏണസ്റ്റ,് കെഎസ്എഫ്ഇ ചെയര്‍മാന്‍ കെ വരദരാജന്‍, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഷാജഹാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

READ ALSO:മന്നം ജയന്തി സമ്മേളനത്തിൽ മുൻകാലങ്ങളിൽ എത്തിയിരുന്ന പല നേതാക്കളും ഇപ്പോൾ പെരുന്നയിലേക്ക് എത്താറില്ലെന്ന് ജി സുകുമാരൻ നായർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News