സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി 4 മുതല്‍ 8 വരെ തിരുവനന്തപുരത്ത്

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി 4 മുതല്‍ 8 വരെ തിരുവനന്തപുരത്ത് നടക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. 4ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഉദ്ഘാടനം ചെയ്യും. മത്സരങ്ങളില്‍ തദ്ദേശീയ ഇനങ്ങള്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ ശാസ്ത്രമേള ആലപ്പുഴയില്‍ വെച്ച് നടത്തും. നവംബര്‍ 15 മുതല്‍ 18 വരെയാണ് ശാസ്ത്രമേള.

കേരളത്തില്‍ പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ആരുടെയും അനുവാദമില്ലാതെ ആര്‍ക്കും സ്‌കൂള്‍ തുടങ്ങാം എന്ന രീതിയാണ്. സ്‌കൂള്‍ തുടങ്ങുന്നതിന് ചില നിബന്ധനകള്‍ ഉണ്ട്. ഇതൊന്നും പാലിക്കാതെയാണ് ചിലര്‍ സ്‌കൂളുകള്‍ നടത്തുന്നത്. മട്ടാഞ്ചേരിയിലും തൃശൂരിലും കുട്ടികളെ മൃഗീയമായി മര്‍ദ്ദിക്കുന്ന സംഭവമുണ്ടായി. ഒന്നാം ക്ലാസില്‍ ചേര്‍ക്കുന്ന കുട്ടിക്ക് അഞ്ചുലക്ഷം രൂപയാണ് ചിലര്‍ വാങ്ങുന്നത്. കേരളത്തിലെ സിലബസ് നിശ്ചയിക്കുന്നത് എസ്‌സിഇആര്‍ടി ആണ്. ഇതൊന്നുമില്ലാതെ സ്വയം പരീക്ഷയും, മാര്‍ക്കും ഉണ്ടാക്കുന്നു. തോന്നിയ പോലെയാണ് സിലബസ്. സ്‌കൂള്‍ തുറക്കുന്നതിനും അടയ്ക്കുന്നതിനും സര്‍ക്കാര്‍ തീയതി നിശ്ചയിച്ചിട്ടുണ്ട്. ഈ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിട്ടു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാനദണ്ഡങ്ങള്‍ പാലിക്കാതെ സ്വകാര്യ സ്‌കൂളുകള്‍ വിദ്യാഭ്യാസ ചട്ടങ്ങള്‍ക്കനുസൃതമല്ലാതെ അധ്യാപകരെ നിയമിച്ചാല്‍ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ALSO READ:പരാതികള്‍ പാര്‍ട്ടി അന്വേഷിക്കും; പി സരിനെ പൂര്‍ണമായി തള്ളാതെ കെ സുധാകരന്‍

നമ്മുടെ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ തലങ്ങളിലും സര്‍ക്കാര്‍ നിരന്തരമായി ഇടപെട്ടുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി പ്രൈമറി മേഖലയിലെ ഐ.ടി പഠനവും ഐ.ടി സഹായകപഠനവും മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ പ്രവര്‍ത്തനങ്ങളും നടന്നുവരുന്നു. നവീകരിച്ച ഐ.സി.ടി പാഠപുസ്തകം അടിസ്ഥാനപ്പെടുത്തിയുള്ള പഠനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള അധ്യാപക പരിശീലനങ്ങള്‍ പൂര്‍ത്തിയായി വരുന്നു. പ്രൈമറിതലത്തില്‍ കാര്യക്ഷമമായി ഐ.സി.ടി പഠനം ഉറപ്പുവരുത്താന്‍ പൊതുവിദ്യാഭ്യാസവകുപ്പ് നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിലെത്തുന്ന ഓരോ വിദ്യാര്‍ഥിയും മാതൃഭാഷ കൂടാതെ രണ്ട് ഭാഷകള്‍ കൂടി പഠിക്കുകയും പരിശീലിക്കുകയും ചെയ്യുന്നുണ്ട്. ഇതരഭാഷകള്‍ ഒരേപോലെ ഉപയോഗിക്കാന്‍ എല്ലാ കുട്ടികള്‍ക്കും കഴിയുക എന്നത് പുതിയ കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇംഗ്ലീഷ് ഭാഷയില്‍ കുട്ടികളുടെ പ്രാവീണ്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കൈറ്റ് നടപ്പാക്കിയ ഇ-ക്യൂബ് ഇംഗ്ലീഷ് ലാംഗ്വേജ് ലാബിന്റെ തുടര്‍ച്ചയായി ഹിന്ദി ഭാഷാപഠനം മെച്ചപ്പെടുത്തുന്നതിന് ഇ-ക്യൂബ് ഹിന്ദി ലാംഗ്വേജ് ലാബ് പദ്ധതി നമ്മുടെ പൊതുവിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കുകയാണ്. പൊതുവിദ്യാലയങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ ഹൈടെക് സംവിധാനങ്ങള്‍ ഭാഷാപഠനത്തിനും ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിന് ഈ സംവിധാനം സഹായകമാകുമെന്ന കാര്യത്തിൽ എനിക്ക് സംശയമില്ല.

കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ബാംഗ്ലൂര്‍, റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് നടത്തിയ പഠനത്തില്‍ ഇ-ക്യൂബ് ഇംഗ്ലീഷ് പദ്ധതി ഫലപ്രദമാണെന്ന് കണ്ടെത്തുകയും റിപ്പോര്‍ട്ട് ലഭിച്ചിട്ടുമുണ്ട്. അതിനു തുടര്‍ച്ചയായി ഹിന്ദി ഭാഷാപഠനം മെച്ചപ്പെടുത്തുന്നതിനായി ഇ-ക്യൂബ് ഇംഗ്ലീഷ് ലാംഗ്വേജ് ലാബ് പ്ലാറ്റ്ഫോമില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാണ് കുട്ടികളുടെ ഹിന്ദി ഭാഷാ പ്രാവീണ്യം ഉയര്‍ത്തുന്നതിനായി ഇ-ക്യൂബ് ഹിന്ദി ലാംഗ്വേജ് ലാബ് കൈറ്റ് വികസിപ്പിച്ചിട്ടുള്ളത്.

സര്‍ക്കാരിന്റെ നാലാം നൂറുദിന പരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന ഈ പദ്ധതി പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്‍വെയറിലാണ് തയ്യാറാക്കിയിട്ടുള്ളത്. ഹിന്ദി ലാംഗ്വേജ് ലാബ് സോഫ്റ്റ്‍വെയര്‍ സ്കൂളുകളില്‍ നിലവിലുള്ള മ്പ്യൂട്ടറുകള്‍ പ്രയോജനപ്പെടുത്തി കുട്ടികൾക്ക് ഉപയോഗിക്കാൻ കഴിയും.

ഹിന്ദി ലാംഗ്വേജ് ലാബില്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പ്രഥമാധ്യാപകര്‍ക്കുമുള്ള ലോഗിനുകള്‍ ഉണ്ട്. കേള്‍ക്കാനും സംസാരിക്കാനും വായിക്കാനും എഴുതാനും ഓഡിയോ-വീഡിയോ റെക്കോര്‍ഡ് ചെയ്യാനും ഭാഷാവ്യവഹാര രൂപങ്ങള്‍ നിര്‍മ്മിക്കാനുമുള്ള ഗെയിം അധിഷ്ഠിത ഇന്ററാക്ടീവ് പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ കഴിയും.

ALSO READ:സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതി; പി വി അന്‍വറിനെതിരെ കേസ്

അധ്യാപകര്‍ക്ക് ഓരോ കുട്ടിയും പൂര്‍ത്തിയാക്കിയ പ്രവര്‍ത്തനങ്ങള്‍ കാണാനും വിലയിരുത്താനും മെച്ചപ്പെടുത്താനുള്ള പിന്തുണ നല്‍കാനും പഠനപുരോഗതി നിരീക്ഷിക്കുന്നതിനും കഴിയുന്ന തരത്തിലാണ് സോഫ്റ്റുവെയർ തയ്യാറാക്കിയിട്ടുള്ളത്.

സംസ്ഥാന സര്‍ക്കാരിന്റെ നാലാം നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി കൈറ്റ് തയാറാക്കിയ ഇ-ക്യൂബ് ഹിന്ദി ഭാഷാ പ്രയോഗ്ശാല സോഫ്റ്റ്‍വെയര്‍ നമ്മുടെ കുട്ടികളുടെ പഠനപുരോഗതിക്ക് ആവശ്യമായ രീതിയില്‍ പ്രയോജനപ്പെടുത്തണമെന്ന് എല്ലാ അധ്യാപകരോടും ആവശ്യപ്പെട്ടുകൊണ്ട് ഇ-ക്യൂബ് ഹിന്ദി ഭാഷാ പ്രയോഗ്ശാലാ സോഫ്റ്റ്‍വെയര്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നതായും മന്ത്രി പറഞ്ഞു.

.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News