സംസ്ഥാന സ്കൂൾ കലോത്സവം ജനുവരിയിൽ നടക്കും. കൊല്ലം ജില്ലയായിരിക്കും കലോത്സവത്തിന് വേദിയാവുക. അധ്യാപക സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. കായികമേള തൃശ്ശൂരിലെ കുന്നംകുളത്ത് ഒക്ടോബറിലാവും നടക്കുക. നവംബറിൽ നടക്കുന്ന സ്പെഷ്യൽ സ്കൂൾ മേളയ്ക്ക് വേദിയാവുക എറണാകുളമായിരിക്കും. ടിടിഐ കലാമേള സെപ്റ്റംബറിൽ പാലക്കാടും ശാസ്ത്ര മേള ഡിസംബറിൽ തിരുവനന്തപുരത്തുമായി നടക്കുമെന്നും യോഗത്തിൽ തീരുമാനമായി.
Also Read: ഷോപ്പിങ് മാളിലെ ശുചിമുറിയിൽ ക്യാമറ വെച്ചു; ഇൻഫോപാർക്ക് ജീവനക്കാരൻ അറസ്റ്റിൽ
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here