സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ജൂൺ മൂന്നിന്; മുന്നൊരുക്കങ്ങൾ വിലയിരുത്താൻ യോഗം വിളിച്ചുചേർത്ത് മന്ത്രി വി ശിവൻകുട്ടി

സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ജൂൺ മൂന്നിന് എറണാകുളം എളമക്കര ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായിരിക്കും.സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ വിലയിരുത്താൻ അധ്യാപക സംഘടനകളുടെയും പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗങ്ങൾ മന്ത്രി വി ശിവൻകുട്ടി വിളിച്ചു ചേർത്തു.

Also Read: മലപ്പുറം ജില്ലയിൽ ഉപരിപഠനത്തിന് യോഗ്യത നേടിയവർക്ക്  സീറ്റ് കുറവെന്ന ആരോപണം അവാസ്തവം: മന്ത്രി വി ശിവൻകുട്ടി

സ്കൂൾ പ്രവേശനോത്സവം വൻ വിജയമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് അധ്യാപക സംഘടനകൾ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. അവധിക്കാല അധ്യാപക സംഗമങ്ങൾ മുൻ നിശ്ചയിച്ച പ്രകാരം നടത്തും. കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നതുമായി ബന്ധപ്പെട്ട് മെയ് 28ന് തിരുവനന്തപുരത്ത് വിദ്യാഭ്യാസ കോൺക്ളേവ് സംഘടിപ്പിക്കും. ഈ മേഖലയിലെ വിദഗ്ധർ കോൺക്ളേവിൽ പങ്കെടുക്കും. മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിലെ തീരുമാനങ്ങൾ നടപ്പിലാക്കാനുള്ള പ്രവർത്തന പദ്ധതിക്ക് യോഗങ്ങൾ രൂപം നൽകി. അധ്യാപകർക്കുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനം, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ,സ്കൂൾ ക്യാമ്പസ് ശുചീകരണം, ജൂൺ അഞ്ചിന്റെ പരിസ്ഥിതി ദിനാചരണം, എസ്എസ്എൽസി പരീക്ഷയ്ക്ക് പേപ്പർ മിനിമം നടപ്പിലാക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ തുടങ്ങിയവ യോഗത്തിൽ ചർച്ച ചെയ്തു.

Also Read: സംസ്ഥാനത്ത് ശക്തമായ മഴ തുടരും; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്തെ എല്ലാ അധ്യാപക സംഘടനകളുടെയും പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. പൊതു വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഡി ഡി, ആർ ഡി ഒ, ഡി ഇ ഒ, എ ഇ ഒ തലങ്ങളിലുള്ള ഉദ്യോഗസ്ഥരും പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ഐഎഎസും പൊതു വിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് കെ ഐ എ എസും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News