സംസ്ഥാന സ്കൂൾ കലോത്സവം; കുതിച്ചുയർന്ന് കണ്ണൂർ

സംസ്ഥാന സ്കൂൾ കലോത്സവം സമാപനത്തിലേക്കടുക്കുമ്പോൾ വിജയക്കുതിപ്പിൽ കണ്ണൂർ. ഒന്നാം സ്ഥാനത്തുതന്നെ നിലകൊള്ളുന്ന കണ്ണൂർ ഇതുവരെ 674 പോയിന്റുകൾ കരസ്ഥമാക്കിയിട്ടുണ്ട്. വെറും പത്ത് പോയിന്റുകൾ മാത്രം പിന്നിൽ (663) പാലക്കാടും കോഴിക്കോടും രണ്ടാം സ്ഥാനത്തുതന്നെയുണ്ട്. 646 പോയിന്റുമായി തൃശൂരാണ് മൂന്നാം സ്ഥാനത്ത്. തൊട്ടുപിന്നിൽ തന്നെ 638 പോയിന്റുകളുമായി ആതിഥേയരായ കൊല്ലവുമുണ്ട്.

Also Read: മഴ തുടരും… കേരള തമിഴ്നാട് തീരത്ത് കടലാക്രമണ സാധ്യതയും ഉയർന്ന തിരമാല ജാഗ്രത നിർദേശവും

മലപ്പുറം – 633, എറണാകുളം – 625, തിരുവനന്തപുരം – 602, ആലപ്പുഴ – 595 എന്നീ നിലകളിലാണ് തുടരുന്നത്. 54 മത്സരങ്ങളാകും നാലാം ദിവസമായ ഇന്ന് വേദികളിലെത്തുക. കൊല്ലം ആശ്രാമം മൈതാനത്ത്​​ ഒരുക്കിയ ‘ഒ.എൻ.വി സ്മൃതി’യാണ് പ്രധാനവേദി. എച്ച് എസ് ജനറൽ, എച്ച് എസ് എസ് ജനറൽ, എച്ച് എസ് അറബിക്, എച്ച് എസ് സംസ്‌കൃതം എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്. മത്സര റിസൾട്ട്‌ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച് ഒരു മണിക്കൂർ സമയമാണ് ഹയർ അപ്പീൽ സമർപ്പിക്കുന്നതിനുള്ള സമയപരിധി.

Also Read: ലോക്സഭ തെരഞ്ഞെടുപ്പ്; ഒരുക്കങ്ങൾ വിലയിരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനങ്ങൾ സന്ദർശിക്കും

ഇന്നും നാളെയുമുള്ള പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാകും സ്വർണക്കപ്പ് ആരെടുക്കും എന്ന് തീരുമാനമാകുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News