സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേള ആലപ്പുഴയില്‍; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേള ആലപ്പുഴയില്‍. നാല് ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വെള്ളിയാഴ്ച വൈകിട്ട് ഉദ്ഘാടനം ചെയ്യും. ശാസ്ത്രമേളയോടനുബന്ധിച്ച് ഇന്ന് വിളംബര ജാഥ നടന്നു. ഇതിനോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ പ്രധാന വേദിയില്‍ സ്ഥാപിച്ചിട്ടുള്ള ദീപശിഖയില്‍ മന്ത്രി സജി ചെറിയാന്‍ ദീപം തെളിയിച്ചു.

ALSO READ:  ‘ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തത് പ്രതിഷേധാര്‍ഹം, സഹായം നല്‍കിയില്ലെങ്കില്‍ പോര്‍മുഖത്തേക്ക്’: ടിപി രാമകൃഷ്ണന്‍

നാല് ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ 180 ഇനങ്ങളില്‍ അയ്യായിരത്തോളം വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ പങ്കെടുക്കും.18നാണ് മേള സമാപിക്കുക. ഗണിതശാസ്ത്രം, സാമൂഹിക ശാസ്ത്രം, ഐടി മേള, ശാസ്ത്രമേള, പ്രവര്‍ത്തി പരിചയമേള കൂടാതെ സെമിനാറുകളും എക്‌സിബിഷനുകളും കലാപരിപാടികളുടെ നടക്കും.

ALSO READ:  ‘കായികമത്സരങ്ങള്‍ക്ക് പോകുന്ന താരങ്ങള്‍ക്ക് റെയില്‍വേ പ്രത്യേക കോച്ച് അനുവദിക്കണം’: മന്ത്രി വി അബ്ദുറഹിമാന്‍

നാളെ വൈകിട്ട് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ അടക്കമുള്ള വിദ്യാഭ്യാസ മേഖലയിലെ ഉദ്യോഗസ്ഥരും അധ്യാപകരും ജനപ്രതിനിധികളും അടക്കം നിരവധി പ്രമുഖര്‍ ശാസ്ത്രമേളയില്‍ പങ്കെടുക്കാന്‍ ആലപ്പുഴയിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News