സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തുടക്കം. തൃശൂർ തേക്കിൻകാട് മൈതാനിയിൽ നിന്നും ദീപശിഖ പ്രയാണം ആരംഭിച്ചതോടു കൂടി കായികമേളക്ക് തുടക്കമായി.ദീപശിഖ ഫുട്ബോൾ താരം ഐ എം വിജയൻ ഏറ്റുവാങ്ങി. പുതിയ കായിക താരങ്ങളെ കുറിച്ചുള്ള തന്റെ പ്രതീക്ഷകളും ഐ എം വിജയൻ പങ്കുവച്ചു. സംസ്ഥാന സ്കൂൾ കായികോത്സവം കാണാൻ കുന്നംകുളത്തേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു.
ALSO READ:യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; പിതാവിനായി അന്വേഷണം
തൃശൂർ കുന്നംകുളം വോക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ മൈതാനത്താണ് മേള നടക്കുന്നത് . അഞ്ചുദിവസമായി നടക്കുന്ന മേളയിൽ 3000ത്തിലധികം കുട്ടികൾ മാറ്റുരയ്ക്കും.ആറുവിഭാഗങ്ങളിലായി ആകെ 98 ഇനങ്ങളിലാണ് മത്സരങ്ങൾ .രാജ്യത്ത് ആദ്യമായി സംസ്ഥാന സ്കൂൾ കായികോത്സവം പകലും രാത്രിയുമായി നടത്തിയത് കഴിഞ്ഞതവണ കേരളത്തിലാണ്. ഇതേ മാതൃക തന്നെ ഇത്തവണയും തുടരും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here