സംസ്ഥാന സ്‌കൂള്‍ കായികമേള എറണാകുളം ജില്ലയിലെ 17 വേദികളിലായി നവംബര്‍ 4 മുതല്‍ 11 വരെ നടക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. കലാപരിപാടികള്‍ നടന്‍ മമ്മൂട്ടി ഉദ്ഘാടനം ചെയ്യും. 38 കായിക ഇനങ്ങളില്‍ മത്സരം നടക്കും. എല്ലാ ഇനങ്ങളും ഒരു ജില്ലയില്‍ തന്നെ നടക്കും. സമാപന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ പേരില്‍ ട്രോഫി നല്‍കുമെന്നും മന്ത്രി പറഞ്ഞു.
ALSO READ:കെ എം ഷാജി ഉള്‍പ്പെട്ട പ്ലസ്ടു കോഴക്കേസ്; മൊഴികള്‍ ഹാജരാക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം
തിരുവനന്തപുരത് നിന്ന് ട്രോഫിയും കാസര്‍ഗോഡ് നിന്ന് ദീപശിഖയും നവംബര്‍ 3ന് വിളംബര ജാഥയില്‍ കൊണ്ടുവരും. തിരുവനന്തപുരത്ത് നിന്ന് ട്രോഫിയും കാസര്‍ഗോഡ് നിന്ന് ദീപശിഖയും നവംബര്‍ 3ന് വിളംബര ജാഥയില്‍ കൊണ്ടുവരും. ഭാഗ്യചിഹ്നം ‘തക്കുടു’ എന്ന അണ്ണാറക്കണ്ണനാണ്. ദേശീയ നിലവാരത്തിലാണ് കായികമേള നടത്തുക. 50 സ്‌കൂളിലാണ് കുട്ടികള്‍ക്ക് താമസ സൗകര്യം ഒരുക്കുന്നത്. കായിക മേളയില്‍ കുട്ടികള്‍ക്ക് നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം നല്‍കും. രാത്രിയിലും പകലും മേള നടത്തുമെന്നും സവിശേഷ പരിഗണന അര്‍ഹിക്കുന്ന കുട്ടികളെയും പങ്കെടുപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ALSO READ:മഴ വരുന്നേ മഴ ! അഞ്ച് ജില്ലകളില്‍ മുന്നറിയിപ്പ്, ജാഗ്രത
സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി 4ന് തിരുവനന്തപുരത്ത് നടക്കുമെന്ന് മന്ത്രി അറിയിച്ചു. മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും. തദ്ദേശീയ ജനവിഭാഗങ്ങളുടെ കലകള്‍ മത്സരരംഗത്ത് ഉണ്ടാകും. സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സാവം നവംബര്‍ 15 മുതല്‍ 24 വരെ ആലപ്പുഴയില്‍ നടക്കും. ഈ മാസം 29ന് 1 മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ അക്കാഥമിക മികവ് ഉയര്‍ത്തുന്നതിന് വേണ്ടിയുള്ള യോഗം മുഖ്യമന്ത്രി വിളിച്ചു. എട്ടാം ക്ലാസില്‍ സബ്ജക്ട് മിനിമം നടപ്പിലാക്കും. ഓള്‍ പ്രൊമോഷനില്‍ മാറ്റം വരണം. അനുവാദം ഇല്ലാതെ എത്ര സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന കാര്യത്തില്‍ ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here